പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കണം: കെ.യു.ഡബ്ല്യു.ജെ
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരുടെ വേതന പരിഷ്കരണത്തിനായുള്ള പുതിയ വേജ്ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഉടന്‍ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വിവിധ മാധ്യമപ്രവര്‍ത്തക സംഘടനകളുമായി യോജിച്ച് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
16 വര്‍ഷം മുന്‍പാണ് ഏറ്റവും ഒടുവിലായി വേജ്ബോര്‍ഡ് രൂപീകരിച്ചത്. അതിന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് 14 വര്‍ഷം കഴിഞ്ഞും. പുതിയ കമ്മിഷനെ നിയോഗിക്കേണ്ട സമയം കഴിഞ്ഞു. എത്രയും വേഗം കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ദൃശ്യമാധ്യമപ്രവര്‍ത്തകരെ പുതിയ വേജ്ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണമെന്നും പത്രപ്രവര്‍ത്തക പെന്ഷന് വര്‍ധിപ്പിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ഗഫൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. നാരായണന്, ട്രഷറര്‍ എം.ഒ വര്‍ഗീസ്, സെക്രട്ടറിമാരായ കെ.ഡി ഹരികുമാര്‍, ഡി.എസ് രാജ്മോഹന്‍, വൈസ് പ്രസിഡന്റുമാരായ ജാക്സണ് ആറാട്ടുകുളം, ആര്. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ഹരികൃഷ്ണന് കാവാലം സ്വാഗതവും പ്രസിഡന്റ് വി.എസ് ഉമേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."