ലോറി പണിമുടക്ക്; ചരക്കുനീക്കം സ്തംഭിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ചരക്കു വാഹന ഉടമകളും ജീവനക്കാരും നടത്തിയ സൂചനാ പണിമുടക്കില്‍ സംസ്ഥാനത്തുടനീളം ചരക്കുനീക്കം സ്തംഭിച്ചു. എഫ്.സി.ഐ ഗോഡൗണുകള്‍, ഗുഡ്സ് ഷെഡുകള്‍, വെയര്‍ഹൗസുകള്‍, മലഞ്ചരക്ക് മേഖല ഉള്‍പ്പെടെ സര്‍വിസ് നടത്തുന്ന മൂന്നര ലക്ഷത്തിലധികം ചരക്കു വാഹനങ്ങളാണ് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് കേരളയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പണിമുടക്കിയത്.
കേന്ദ്രസര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലും നടപ്പാക്കുന്ന അപ്രായോഗിക നിയമങ്ങള്ക്കെതിരേയാണു ചരക്കുവാഹന നീക്കം നിര്‍ത്തിവച്ചു പണിമുടക്കിയതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി കെ ജോണ്‍, ജനറല്‍ സെക്രട്ടറി എം. നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു.
15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന് ഉള്‍പ്പെടെയുളള ഫീസ് നിരക്കുകള്‍ അശാസ്ത്രീയമായി മുന്‍കാല പ്രാബല്യത്തോടെ കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പണിമുടക്കിനോടനുബന്ധിച്ചു എല്ലാ ജില്ലകളിലും ലോറി ഉടമകളും ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."