വെസ്റ്റ്ബാങ്കില്‍ 4,000 വീടുകള്‍ കൂടിയെന്ന് ഇസ്റാഈല്‍
തെല്‍അവീവ്: ഫലസ്തീനില്‍ നിന്ന് പിടിച്ചെടുത്ത വെസ്റ്റ്ബാങ്കില്‍ 4,000 കുടിയേറ്റ പാര്‍പ്പിട പദ്ധതിക്ക് ഇസ്റാഈല്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഫലസ്തീന് ഭൂമിയില്‍ ഇസ്റാഈല്‍ അടുത്തകാലത്തായി നടത്തുന്ന ഏറ്റവും വലിയ അധിനിവേശമാണിത്.
ഫലസ്തീന് ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും അല്ലെങ്കില്‍ മറ്റൊരിടത്ത് പകരം ഭൂമി നല്‍കാമെന്നും ഇസ്റാഈല്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരേ ഫലസ്തീന് രംഗത്തുവന്നു. തങ്ങളുടെ ഭൂമി വിട്ടുനല്‍കില്ലെന്നും അധിനിവേശ പ്രദേശത്ത് ഭൂമികൊള്ള നടത്തുകയാണ് ഇസ്റാഈലെന്നും ഫലസ്തീന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇസ്റാഈലിന്റെ നീക്കത്തിനെതിരേ തുര്‍ക്കിയും രംഗത്തുവന്നു. അതിനിടെ, പാര്‍ലമെന്റ് തീരുമാനത്തിനെതിരേ ഇസ്റാഈല്‍ അറ്റോര്‍ണി ജനറല്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതിയില്‍ പ്രതിരോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
1967ല്‍ വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറൂസലമും ഇസ്റാഈല്‍ പിടിച്ചെടുത്ത ശേഷം 140 അനധികൃത പദ്ധതികളിലായി ആറു ലക്ഷം ജൂതര്‍ ഇവിടെ താമസിക്കുന്നുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."