മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന് ഗോത്ര വിദ്യാര്‍ഥികള്‍
കൊച്ചി: നഗരക്കാഴ്ച സമ്മാനിച്ച് കൊച്ചി മെട്രോ ചീറിപ്പാഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കാന്പറ്റാത്ത സന്തോഷം. പിന്നെ മെട്രോയുടെ ഇരുവശങ്ങളിലെയും കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടു. വയനാട് ജില്ലയില്‍ നിന്നെത്തിയ 32 ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ആദ്യ മെട്രോ യാത്ര വ്യത്യസ്ത അനുഭവമായി മാറുകയായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് യാത്രയില്‍ പങ്കെടുത്തത്. ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലക്ഷ്യമിട്ട് വയനാട് ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് ഗോത്രായനം പദ്ധതിക്ക് തുടക്കമിട്ടത്. സ്കൂളിലെ ഹാജര്‍നിലയുടെയും പഠനമികവിന്റെയും അടിസ്ഥാനത്തിലാണ് യാത്രക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.
കാട്ടുനായ്ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 26 പെണ്‍കുട്ടികള്‍ക്കും ആറ് ആണ്‍കുട്ടികള്‍ക്കും പുറമേ എട്ട് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കലക്ടറും വിദ്യാര്‍ഥികളോടൊപ്പം യാത്രയില്‍ പങ്കെടുത്തു.
രാവിലെ 9ന് ആലുവയില്‍നിന്ന് ആരംഭിച്ച മെട്രോ യാത്ര മഹാരാജാസ് ഗ്രൗണ്ടില്‍ സമാപിച്ചു. മെട്രോ യാത്രക്കുശേഷം മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ്, ഹില്‍ പാലസ്, ചെറായി ബീച്ച് എന്നിവിടങ്ങളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."