ഡൊണാള്‍ഡ് എന്ന ഡ്രൈനേജ്
മുസ്ലിം വിദ്വേഷം വച്ചുപുലര്‍ത്തുകയും അഭയാര്‍ഥികള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് എന്ന ആഗോള അക്രമകാരി ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. മുസ്ലിംവിരുദ്ധ വികാരം വമിക്കുന്ന വായാടിത്തം വിളമ്പി അധികാരക്കസേരയില്‍ അമര്‍ന്നിരുന്ന് അഹങ്കാരത്തിന്റെ ആള്‍രൂപമായി അഭയാര്‍ഥികള്‍ക്കെതിരേ അലറിക്കൊണ്ടിരിക്കുന്ന ട്രംപിന് അധികകാലം അസ്ഥിത്വമില്ലെന്ന് പോയകാലത്തെ പരാക്രമികളായ പ്രസിഡന്റുമാരുടെ പതനം നമ്മോടു പറയുന്നുണ്ട്.
കോടതിയുടെ വിമര്‍ശനവും ലോകജനതയുടെ പ്രതിഷേധവും ട്രംപിനെ കുലുക്കിയില്ലെങ്കില്പോലും കാലവും ചരിത്രവും ഒരിക്കലും മാപ്പുനല്‍കില്ല. ധിക്കാരത്തിന്റെയും ഹുങ്കാരത്തിന്റെയും പ്രതിരൂപമായി ഒരു ജനവിഭാഗത്തെ കൂട്ടക്കശാപ്പു ചെയ്യുകയും മര്‍ദനത്തിനും പീഡനത്തിനും ഇരയാക്കുകയും അതിന് അധികാരത്തെ ആയുധമാക്കുകയും ചെയ്ത ഒരുപാടു ട്രംപുമാര്‍ മുന്‍പും ഉണ്ടായിട്ടുണ്ട് . അവര്‍ക്കൊക്കെയും കാലത്തിന്റെ കണക്കുപുസ്തകത്തില്‍ കനത്ത തിരിച്ചടിയാണു നേരിടേണ്ടി വന്നത്.
രാവിലെ നടക്കാനിറങ്ങുമ്പോള്‍ നന്മയില്ലാത്ത മനസില്‍നിന്നു വിസര്‍ജിക്കുന്ന വീണ്ടുവിചാരമില്ലാത്ത ചില തോന്നലുകളാണു ട്രംപ് നിയമമാക്കുന്നതെന്നു സ്ലൊവേനിയന്‍ എഴുത്തുകാരനായ എവാല്ദ് ഫ്ലിസാര്‍ പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഏഴു രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്കു വിലക്കേര്‍പ്പെടുത്തിയത് ഏതു ഗൂഢലക്ഷ്യംവച്ചാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാവുന്നതാണ്. ഇത്തരം കാടത്തംകൊണ്ടു ലോകത്തെ പിടിച്ചുകുലുക്കാമെന്നു കൊതിച്ചു കഴിയുന്ന കൊലയാളി ട്രംപുമാര്ക്കു കാലം കണക്കിനു കൊടുക്കുമെന്നു കരുതാം. അതിനു നമുക്കു കൈകോര്‍ക്കാം.
ജുനൈദ് വാഫി,
പെരുമാളാബാദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."