പനീര്‍സെല്‍വം ഡി.എം.കെക്കൊപ്പമെന്ന് ശശികല, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചെന്നൈ: തനിക്കെതിരെ തിരിഞ്ഞ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെ തമിഴ്‌നാട് നിയുക്ത മുഖ്യമന്ത്രി ശശികല നടരാജന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി .പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെയാണ് നടപടി. ദിന്‍ഡിഗല്‍ ശ്രീനിവാസനെ പുതിയ ട്രഷററായി നിയമിക്കുകയും ചെയ്തു.
രാത്രി വൈകി മാധ്യമങ്ങളെ കണ്ട അവര്‍ പനീര്‍ സെല്‍വത്തിനു പിന്നില്‍ ഡി.എം.കെയാണെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും ശശികല പ്രതികരിച്ചു. പാര്‍ട്ടിയും ജനങ്ങളും തനിക്കൊപ്പമാണ്. താന്‍ പനീര്‍സെല്‍വത്തെ നിര്‍ബന്ധിപ്പിച്ച് രാജി വെപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതിസന്ധി രൂക്ഷമായതോടെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ സുപ്രധാന യോഗം ഇന്ന് രാവിലെ 9.30ന് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
പനീര്‍സെല്‍വത്തിന്റെ വീടിനുമുന്നില്‍ പിന്തുണയുമായി പതിനായിരങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇവര്‍ പനീര്‍സെല്‍വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ശശികലയ്‌ക്കെതിരേയും മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഉടലെടുത്ത അട്ടിമറിക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പനീര്‍സെല്‍വത്തെ പിന്തുണച്ച് ഡി.എം.കെ നേതാവ് സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
http://suprabhaatham.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%81%E0%B4%82-%E0%B4%9C%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8B%E0%B4%9F%E0%B5%81/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."