ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം: ആക്ഷന്‍ കൗണ്‍സില്‍ രാപകല്‍ സമരത്തില്‍
കരുനാഗപ്പള്ളി: ലാലാജി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് തറയില്‍ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് മാറ്റി സ്ഥാപിക്കുന്നതിനെതിരേയുള്ള രാപകല്‍ സമരം ഒമ്പത് ദിവസം പിന്നിട്ടു. ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭംഗം വരുത്തുന്നതും പ്രത്യേകിച്ച് സ്ത്രീകളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി റോഡിന്റെ വളവില്‍ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ നിന്നും കെട്ടിടഉടമയും അധികാരികളും പിന്‍മാറണമെന്നും പ്രദേശത്ത് ഗുരുമന്ദിരം, അംഗന്‍വാടി, തൈക്കാവ്, തോണ്ടലി ക്ഷേത്രം, കറുകയില്‍ ആരാധനാകേന്ദ്രം, കറുകയില്‍ പട്ടികജാതികോളനി മുതലായവ സ്ഥിതിചെയ്യുന്നുണ്ട്. ഇതിനുപുറമെ ലാലാജി പണിക്കര്‍കടവ് റോഡിനെ ബന്ധിപ്പിക്കുന്ന എസ്.കെ.വി.യു.പി.എസ്, വനിതാഹോസ്റ്റല്‍, ഫിഷറീസ് സ്‌കൂള്‍, ലാലാജി ഗ്രന്ഥശാല, മൂക്കുംപുഴ ക്ഷേത്രം, അമൃതാനന്ദമയിമഠം ഉള്‍പ്പെടുന്ന റോഡിലാണ് വിദേശമദ്യഷോപ്പ് സ്ഥാപിക്കുന്നത്.
പ്രതിഷേധ ധര്‍ണ സ്വാതന്ത്ര്യസമര സേനാനിയും ഉപഭോക്തൃ ഫോറം താലൂക്ക് പ്രസിഡന്റുമായ നാടിന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലറും ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാനുമായ എം.കെ.വിജയഭാനു അധ്യക്ഷയായി. മുന്‍ജില്ലാ കലക്ടര്‍ ബി.മോഹനന്‍, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ഷീലാ ജഗദരന്‍, മുനമ്പത്ത് ഷിഹാബ്, റ്റി.കെ.സദാശിവന്‍, കുന്നേല്‍ രാജേന്ദ്രന്‍, പുള്ളിയില്‍ സമദ്, തോണ്ടലില്‍ വേണു, കെ.എം.ബഷീര്‍, നെയ്താങ്ങില്‍ മുരളീധരന്‍പിള്ള, അര്‍ജ്ജുനന്‍, എ.സമദ്, എന്‍.അജി, വി.ഉണ്ണികൃഷ്ണന്‍, ലാലി, ശോഭന, ഷീജ, ബീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."