HOME
DETAILS
MAL
ശ്രീജിവിന്റെ മരണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശ്രീജിത്ത്
backup
January 15 2018 | 05:01 AM
കൊച്ചി: സഹോദരന് ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈകോടതിയെ സമീപിക്കും. അഡ്വക്കറ്റ് കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത് ലക്ഷം രൂപയുടെ നഷ്ട പരിഹാരത്തില്‍ ഒതുങ്ങിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും നിയമപോരാട്ടത്തിന് ശ്രീജിത്ത് ഒരുങ്ങുന്നത്.
അതേ സമയം, സഹോദരന്റ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് ജനപിന്തുണയേറുകയാണ്. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്, സി.പി.എം നേതാവ് വി.എസ് ശിവന്‍കുട്ടി എന്നിവര്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചു. വി.എം സുധീരന് ഇന്നലെയും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."