HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
backup
January 15 2018 | 06:01 AM
ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രയാണ് പിന്മാറിയത്. കേസില്‍ രണ്ടാമത്തെ ജഡ്ജിയാണ് പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എ.എന്‍ കാന്വില്കറും കേസില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ ഹരജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക.
കായല്‍ കയ്യേറ്റ കേസില്‍ തനിക്കെതിരേ ആലപ്പുഴ ജില്ല കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."