അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന്
ചെന്നൈ: പാര്‍ട്ടിയില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ എം.എല്‍.എമാരുടെ യോഗം വിളിച്ച് ശശികല. ഇന്ന് രാവിലെ 10ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എം.എല്‍.എമാരുടെ യോഗം ചേരും.
രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപനത്തോടെ ഒ.പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എം.എല്‍.എമാരുടെ യോഗം ചേരുന്നതോടൊപ്പം പനീര്‍ശെല്‍വം വീണ്ടും മാധ്യമങ്ങളെ കാണും. ഇതിനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനം അല്‍പ്പസമയത്തിനകം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒ.പനീര്‍ശെല്‍വം രാജി പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ തമിഴ്നാടിന്റെ ഭാവി ഇനി ഗവര്‍ണറുടെ കൈയിലാണ്. ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. ഇല്ലെങ്കില്‍ പനീര്‍ശെല്‍വത്തിന്റെ രാജി പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിക്കും. അങ്ങനെയെങ്കില്‍ പനീര്‍ശെല്‍വം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
ശശികലയ്ക്കെതിരേ ശക്തമായ എതിര്‍പ്പുകളാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടാവുന്നത്. പനീര്‍ശെല്‍വത്തിന്റെ ജനസമ്മതി മുമ്പത്തേക്കാളും വര്‍ധിച്ച കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ജനങ്ങള്ക്കിഷ്ടമുള്ളവര് സംസ്ഥാനം ഭരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന എം.കെ സ്റ്റാലിന്റെ വാക്കുകള്‍ പനീര്ശെല്വത്തിെ ഡി.എം.കെ പിന്തുണയ്ക്കുമെന്നുള്ള ഉറപ്പാണ് നല്‍കുന്നത്. കോണ്‍ഗ്രസ്സും ഇദ്ദേഹത്തെ പിന്തുണയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."