കെ എം സി സി ബഹ്‌റൈന്‍ പൊതു സമ്മേളനം വെള്ളിയാഴ്ച
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി ജിദാലിയില്‍ സംഘടിപ്പിക്കുന്ന ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ സംബന്ധിക്കാനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂരും ബഹ്‌റൈനിലെത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈനിലെ ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈ മാസം 19 ന് വെള്ളിയാഴ്ചയാണ് സമാപന പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2006 ല്‍ രൂപീകൃതമായ ജിദാലി ഏരിയ കെ.എം.സി.സി, ഒരു വര്‍ഷം നീണ്ടു നിന്ന ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു.
'മനനം ചെയ്യുന്ന ഹരിത മനസ്സ്' എന്ന ശീര്‍ഷകത്തില്‍ നടന്ന ദശവാര്‍ഷികാഘോഷം കഴിഞ്ഞ വര്‍ഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ദശവാര്‍ഷികത്തിന്റെ ഭാഗമായി 10 നിര്‍ധനരായ അനാഥയുവതികള്‍ക്ക് വിവാഹ ധനസഹായമുള്‍പ്പെടെ വിവിധ റിലീഫ് പദ്ധതികള്‍, വിശുദ്ധ റമളാനില്‍ എല്ലാ ദിവസവും 400 ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് ഇഫ്ത്താര്‍ സംഗമം, കുടുംബ സംഗമം, സാംസ്‌കാരിക സദസ്സ്, പ്രവര്‍ത്തക സംഗമം, ബിസിനസ്സ് മീറ്റ്, ബോധവല്‍കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്, ഹരിത കലാവേദി പ്രോഗ്രാമുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.
കൂടാതെ കുടുംബങ്ങളെ സംഘടിപ്പിച്ച് വനിതാ വിങ്ങും വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സ്റ്റുഡന്‍സ് വിങ്ങും പ്രവര്‍ത്തിച്ച് വരുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്റ്റുഡന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ ഏരിയാ ദഫ് ടീമുകളെ പങ്കടുപ്പിച്ച് ദഫ് പ്രദര്‍ശനം, വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ തട്ടുകട സിറ്റി ഒപ്റ്റിക്കല്‍ ജിദാലിയുടെ സഹകരണത്തോടെയുള്ള കണ്ണ് പരിശോധനാ ക്യാമ്പ് എന്നിവ നടക്കും.
പൊതു സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും . പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈന്‍ കെ എം സി സി നേതാക്കളും ബഹ്‌റൈനിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജന:സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഏരിയാ പ്രസിഡന്റ് സലീഖ് വില്യാപ്പള്ളി ജന:സെക്രട്ടറി തസ്ലീം ദേളി, കണ്‍വീനര്‍ ശിഹാബ് നിലമ്പൂര്‍, ഭാരവാഹികളായ മുസ്തഫാ പെരിങ്ങാ പുറത്ത്, ഹമീദ് കൊടശ്ശേരി, കാലിദ് കാഞ്ഞിരായില്‍, റഷീദ് പുത്തന്‍ചിറ, സജീര്‍ വണ്ടൂര്‍, എന്നിവര്‍ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."