HOME
DETAILS

കോടതി നടപടിക്രമങ്ങളില്‍ ബുദ്ധിമുട്ടുന്നവരുടെ പരിദേവനം

  
backup
January 15 2018 | 23:01 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ജനുവരി 14ലെ വീണ്ടു വിചാരം സന്ദര്‍ഭോചിതമായി. കോടതികളില്‍ നടക്കുന്നത് എന്താണെന്ന് ഏകദേശ ധാരണ സാമാന്യവായനക്കാര്‍ക്കു കിട്ടിക്കാണും. കോടതികളെ വിമര്‍ശിക്കുന്നത് മഹാപരാധമാണെന്ന അലിഖിത (ലിഖിതമാണോ എന്നും അറിയില്ല) നിയമമുണ്ടിവിടെ. അതുകാണ്ടാണു കോടതി പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണോയെന്ന സന്ദേഹം പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
എം.വി ജയരാജന്‍ മുതല്‍ പാലോളി മുഹമ്മദ് കുട്ടി വരെ കോടതിയില്‍ തൊട്ടു കൈപൊള്ളിയവരാണ്. സുപ്രഭാതം അതിനു മാറ്റം വരുത്തിയതില്‍ ആശ്വാസം തോന്നുന്നു. ജില്ലാകോടതികളുമായി ബന്ധപ്പെട്ടുപോലും പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്ന പ്രശ്‌നങ്ങളുണ്ട്. കോടതികളില്‍ ഹാജരാവാനുള്ള സമന്‍സ് പൊലിസുകാരെ വച്ചു കൃത്യമായി എത്തിക്കും. കോടതിയിലെത്തിയാല്‍ മാത്രമേ കേസ് നീട്ടിവച്ച വിവരം അറിയുകയുള്ളൂ. ഒരു ദിവസത്തെ മെനക്കേടു വെറുതെയാകും.
ആധുനിക കാലഘട്ടത്തില്‍ വിവരസാങ്കേതിക വിദ്യ ബഹുദൂരം മുന്നോട്ടു പോയിട്ടും കോടതികളില്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും ബദല്‍ സംവിധാനവും ഏര്‍പെടുത്തുന്നില്ല. അതേപോലെ എത്ര കേസുണ്ടെങ്കിലും എല്ലാ കേസുകള്‍ക്കും 11 മണി സമയം വച്ചാണു സമന്‍സ് അയയ്ക്കുക. രാവിലെ കേസ് വിളിച്ചുകഴിഞ്ഞാല്‍ മിക്കപ്പോഴും ഉച്ചയ്ക്കുശേഷം എന്ന നിലയില്‍ മാറ്റിവയ്ക്കും. മാറ്റിവയ്ക്കുന്ന കേസുകളെല്ലാം രണ്ടു മണിയെന്നാണു പറയുക. ഏറെ വൈകി വിളിച്ചാല്‍ത്തന്നെ ഒരു ചോദ്യം ചോദിച്ചു മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവയ്ക്കും.ആരോടും പരാതി പറഞ്ഞിട്ടു കാര്യവുമില്ല. വക്കീലുമാരോടു പരാതിപ്പെട്ടാല്‍ കുഴപ്പത്തിനു പോവുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നാണു പറയുക. വക്കീലിന് ഓരോ തവണയും പണം കിട്ടുമല്ലോ. ചുരുക്കത്തില്‍ ഏതെങ്കിലും കേസില്‍ അകപ്പെട്ടാല്‍ സമയവും പണവും ഒരുപാടു നഷ്ടമാവും. പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കു പോലും ഇതുതന്നെയാണ് ഗതി.
സാക്ഷികള്‍ക്കു കോടതി യാത്രാബത്ത അനുവദിക്കുന്നുണ്ടെങ്കിലും വൈകുന്നേരം മാത്രമേ ലഭിക്കുകയുള്ളൂ. അത്രയും സമയം പലരും കാത്തുനില്‍ക്കില്ല. ഈ യാത്രാബത്ത അടിച്ചുമാറ്റാന്‍ പ്രത്യേക ലോബി തന്നെയുണ്ടെന്നു കേള്‍ക്കുന്നു. എങ്ങനെ നോക്കിയാലും കോടതികളിലെ പല നടപടിക്രമങ്ങളും ഇന്നും സാധാരണക്കാരനു അപ്രാപ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago