HOME
DETAILS

ജനങ്ങള്‍ സര്‍ക്കാരിനെ ഭയപ്പെടുന്നുവെങ്കില്‍

  
backup
January 15 2018 | 23:01 PM

janangal-sarkarine-bhayappedunnuvengil

ജനങ്ങള്‍ സര്‍ക്കാരിനെ ഭയപ്പെടുന്നുവെങ്കില്‍ അവിടെയാണു സ്വേച്ഛാധിപത്യം. അതാണു കഴിഞ്ഞ മൂന്നരവര്‍ഷമായി ബി.ജെ.പി ഭരണകൂടവും ഇപ്പോള്‍ യു.പി ഭരണകൂടവും ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നത്. ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നുവെങ്കില്‍ അവിടെയാണു ജനാധിപത്യം. അതാണു കേരളജനത ഇടതുമുന്നണി സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. 

ഇടതുമുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ ഭയപ്പാടോടെ കാണുന്നുവെങ്കില്‍ അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടമല്ലെന്നതു സത്യമാണ്. ഭരണകൂടത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങളെയും പൊലിസിനെയും ജനങ്ങള്‍ ഭയപ്പാടോടെ കാണുന്നുവെങ്കില്‍ അതു ഭരണകൂടത്തെ ജനങ്ങള്‍ ഭയപ്പാടോടെ കാണുന്നതിനു തുല്യമാണ്.
സര്‍ക്കാരിന്റെ നന്മകളെയും ഗുണപരമായ പ്രവര്‍ത്തനങ്ങളെയും അപ്പടി അട്ടമറിക്കുന്നതിനും ജനങ്ങളില്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പു രൂക്ഷമാക്കുന്നതിനും അടുത്തകാലത്തായി പൊലിസ് വകുപ്പില്‍ നിന്നുണ്ടാകുന്ന നടപടികള്‍ കാരണമാകുന്നുവെന്നതു യാഥാര്‍ത്ഥ്യമാണ്. അതില്‍ അവസാനത്തേതല്ല നെയ്യാറ്റിന്‍കര കുളത്തൂര്‍ പുതുവല്‍ത്തന്‍ വീട്ടില്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം. ഈ മരണത്തിന്റെ ഉത്തരവാദികളായ പൊലിസുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനായി ഒന്നരവര്‍ഷമായി ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരസത്യഗ്രഹമിരിക്കുകയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഈ സഹനസമരം കഴിഞ്ഞദിവസം വമ്പിച്ച ജനശ്രദ്ധയാണു പിടിച്ചുപറ്റിയത്. അതുവരെ മാനസികവിഭ്രാന്തി ബാധിച്ച ഏതോ ചെറുപ്പക്കാരന്‍ പന്തല്‍കെട്ടി നിരാഹാരമിരിക്കുന്നുവെന്ന ധാരണയായിരുന്നു മാധ്യമങ്ങള്‍ക്കുപോലും. അല്ലായിരുന്നെങ്കില്‍ ശ്രീജിത്തിന്റെ ദുഃഖാകുലമായ കാത്തിരിപ്പ് എന്നോ പൊതുസമൂഹ ശ്രദ്ധയില്‍പ്പെടുമായിരുന്നു. ഇന്നേയ്ക്കു 766 ദിവസമായി ശ്രീജിത്ത് തന്റെ സഹോദരന്റെ കസ്റ്റഡിമരണത്തെക്കുറിച്ചു സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരമിരിക്കുവാന്‍ തുടങ്ങിയിട്ട്.
രണ്ടുദിവസം മുമ്പ് ശ്രീജിത്തിന്റെ ദുരന്തകഥ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണു യുവാക്കള്‍ ഒറ്റയായും കൂട്ടമായും ആ ചെറുപ്പക്കാരന്റെ അടുക്കലേയ്ക്കു നീങ്ങിയത്. അതൊരു മനുഷ്യക്കടലായി ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തിയതോടെയാണു ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രീജിത്തിനെ അന്വേഷിച്ചു ചെന്നത്. 'ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ', 'പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം' എന്നിങ്ങനെയുള്ള ടാഗുകള്‍ ഹൃദയമുള്ളവരുടെ നെഞ്ചിലാണു പതിച്ചത്. അതിനാല്‍ത്തന്നെയാണു ജാതി,മത,വര്‍ഗ,രാഷ്ട്രീയഭേദമില്ലാതെ യുവാക്കള്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനെത്തിയതും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നതും. അപൂര്‍വമല്ലാത്ത കേസാല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട സി.ബി.ഐ അന്വേഷണം നിരാകരിക്കപ്പെട്ടു. പിന്നീട്, യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരും അനങ്ങിയതുമില്ല. സി.ബി.ഐ അന്വേഷണാവശ്യത്തിന്റെ മറവില്‍ പ്രത്യേകസംഘത്തിന്റെ അന്വേഷണവും നിലച്ചു. ഈ അവസരത്തിലാണ് ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് കേസ് പരിഗണിച്ചതും ശ്രീജിവിനെ കസ്റ്റഡിയില്‍ കൊന്നതാണെന്നു വിധി പ്രസ്താവിച്ചതും.
ഇതിനെതിരേ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി. എന്തിന്റെ പേരിലാണു സ്റ്റേ വാങ്ങിയതെന്ന് അന്വേഷിക്കാനോ സ്റ്റേ നീക്കാനോ ഭരണകൂടം തുനിഞ്ഞില്ല. ഭരണകൂടത്തിന്റെയും പൊലിസിന്റെയും നിസ്സംഗതയ്ക്കു മുമ്പിലാണു തന്റെ ജീവിതം നഷ്ടപ്പെടുത്തിക്കൊണ്ടു സഹോദരന്‍ ശ്രീജിത്ത് നീതിക്കുവേണ്ടി കഴിഞ്ഞ 766 ദിവസമായി നിരാഹാരസമരം നടത്തുന്നത്. ഇന്നലെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്. ശ്രീജീവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചും വിഷം കുടിപ്പിച്ചും കൊന്ന പൊലിസുകാര്‍ ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കുകയും പൊലിസ് സര്‍ജ്ജനെക്കൊണ്ടു കള്ളമൊഴി വാങ്ങിക്കുകയും ചെയ്തുവെന്നു ജസ്റ്റിസ് നാരായണക്കുറുപ്പ് തന്റെ വിധിന്യായത്തില്‍ പറയുന്നുണ്ട്. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പിനു ശ്രീജിത്ത് പരാതി നല്‍കിയിരുന്നു.
അതിനും മറുപടിയുണ്ടായില്ല. പൊലിസിലെ ക്രിമിനലുകളെ സംരക്ഷിക്കാന്‍ കാലാകാലങ്ങളായി ഉന്നതോദ്യോഗസ്ഥര്‍ നിലപാടുകളെടുക്കുന്നതിന്റെ ദുരന്തമാണു കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പൊലിസിന്റെ ആത്മവീര്യം ചോര്‍ന്നുപോകുമെന്ന് പറഞ്ഞു സര്‍ക്കാരും നടപടിയെടുക്കുന്നില്ല. അതിനാല്‍ത്തന്നെ സത്യസന്ധമായി ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പൊലിസുകാര്‍ ഈ ക്രിമിനലുകള്‍ ചെയ്യുന്ന പാതകങ്ങളുടെ പാപഭാരം ചുമക്കേണ്ടിവരുന്നു. ചോദിക്കുവാനും പറയുവാനും ആരുമുണ്ടാവില്ലെന്ന ഹൂങ്കിലാണു പൊലിസിലെ ക്രിമിനലുകള്‍ വിളയാട്ടം തുടരുന്നത്. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് ട്രാന്‍സ്ജന്ററുകളെ അടിച്ചു പുറം പൊളിച്ച പൊലിസുകാര്‍ക്കെതിരേ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങള്‍ക്കും പൊലിസിനെ വിശ്വസിച്ചു സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്.
രാഷ്ട്രീയപ്പാര്‍ട്ടികളെ ദൂരെ നിര്‍ത്തി അസംഘടിതരായ ജനങ്ങള്‍ സംഘടിക്കുമ്പോള്‍ അതു നീതിക്കു വേണ്ടിയുള്ള നിലവിളിയായിട്ട് വേണം സര്‍ക്കാര്‍ കാണാന്‍. അവരെ ശത്രുക്കളായല്ല കാണേണ്ടത്. ഭരണകൂടത്തിനെതിരേയല്ല ജനങ്ങള്‍ സംഘടിക്കുന്നതെന്നും പൊലിസ് ക്രിമിനലുകള്‍ക്കെതിരേയുമാണെന്നും മനസ്സിലാക്കി ശ്രീജിത്തിന്റെ നിരാഹാര സത്യാഗ്രഹസമരം എത്രയും പെട്ടെന്നു തീര്‍ക്കാന്‍ സര്‍ക്കാര്‍ സത്വര നടപടിയെടുക്കുമെങ്കില്‍ പൊലിസിനെ ഭയന്നു കഴിയുന്ന ഭരണകൂടമല്ല ഇവിടെയുള്ളതെന്നു ജനങ്ങള്‍ക്കുറപ്പിക്കാം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago