സജി ചെറിയാന് വീണ്ടും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
കായംകുളം: സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാനെ വീണ്ടും തെരഞ്ഞെടുത്തു. ഒന്‍പത് പുതുമുഖങ്ങള്‍ അടക്കം 45 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അതേസമയം, പ്രതിഭാഹരി എം.എല്‍.എയെ ഒഴിവാക്കിയത് വിവാദമായി.
പ്രതിഭാഹരിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് വിലങ്ങുതടിയായി. വിഭാഗീയതയെ തുടര്‍ന്ന് നേരത്തെ തകഴി ഏരിയാ കമ്മിറ്റിയില്‍നിന്ന് പ്രതിഭാഹരിയെ തഴഞ്ഞിരുന്നു. ജില്ലാ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം രണ്ടില്‍നിന്ന് അഞ്ചായി ഉയര്‍ന്നു.
രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന് ചെങ്ങന്നൂര്‍ സ്വദേശിയാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് നേതൃനിരയിലെത്തിയത്. 1981 മുതല്‍ പാര്‍ട്ടി അംഗമാണ്. 1995ല്‍ ജില്ലാ കമ്മിറ്റി അംഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."