നടന് ലാലും ആക്രമിക്കപ്പെട്ട നടിയും ഭീഷണിപ്പെടുത്തുന്നതായി രണ്ടാം പ്രതി മാര്ട്ടിന്
അങ്കമാലി: തനിക്കെതിരേ വധഭീഷണി ഉണ്ടെന്നും നടന് ലാലും ആക്രമിക്കപ്പെട്ട നടിയുമാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. ഇന്നലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്ട്ടിന് പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് മാര്ട്ടിന് പറയാനുള്ള കാര്യങ്ങള്‍ മജിസ്ട്രേറ്റ് അടച്ചിട്ട കോടതിയില്‍ കേട്ടു. മാര്ട്ടിന് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്കി. പരാതി പരിഗണിച്ച കോടതി പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരണക്കോടതിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലന്നും അറിയിച്ചു. എന്നാല്‍, വധഭീഷണി ഉണ്ടെന്നുള്ള പരാതിയില്‍ വേണ്ട സുരക്ഷ നല്കാന് നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചു. നേരത്തെ കുറ്റപത്രം കൈപ്പറ്റാതിരുന്ന പള്‍സര്‍ സുനിയൊഴികെയുള്ള റിമാന്‍ഡ് പ്രതികള്‍ക്ക് കൂടി ഇന്നലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്കി. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റപത്രം കൈപ്പറ്റി. എട്ടു പ്രതികളാണ് ഇന്നലെ ഹാജരായത്. നടന് ദിലീപ് ഉള്‍പ്പെടെ നാല് പ്രതികള്‍ ഹാജരായില്ല. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.
കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന് നല്കിയ അപേക്ഷയില്‍ പൊലിസിന്റെ ഭാഗം കേള്‍ക്കാന്‍ മാറ്റിവച്ചു. ഇത് 17ന് പരിഗണിക്കും. അന്ന് തന്നെയാണ് അനുബന്ധകുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് ദിലീപ് നല്കിയ പരാതിയില്‍ കോടതി വിധി പറയാന്‍ വച്ചിരിക്കുന്നതും. രണ്ടാം പ്രതി മാര്ട്ടിന് നടന് ലാലില്‍നിന്നും ആക്രമിക്കപ്പെട്ട നടിയില്‍നിന്നും വധ ഭീഷണി ഉണ്ടെന്ന് മാര്‍ട്ടിന്റെ പിതാവ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."