സജി ബഷീറിന് പുനര്‍നിയമനം: സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്കി
കൊച്ചി: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹരജി നല്കി. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സര്‍ക്കാരിനെതിരേ സജി ബഷീര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു.
സിഡ്കോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സജി ബഷീറിനെതിരേ സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിനുള്ള ശുപാര്‍ശ നേരത്തെ ഉണ്ടായിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ബെഞ്ച് വിധി പറഞ്ഞത്. സിഡ്കോ എം.ഡിയുടെ നിയമനം നടത്തുന്നത് ഗവര്‍ണറാണ്. ഒരാള്‍ എം.ഡിയായി തുടരണോയെന്ന് തീരുമാനിക്കുന്നത് ഗവര്‍ണറാണെന്നിരിക്കെ തല്‍സ്ഥാനത്ത് തുടരണമെന്ന് സജി ബഷീറിന് ആവശ്യപ്പെടാനാവില്ല. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അധികാര സ്ഥാനങ്ങളില്‍നിന്ന് ഇയാളെ മാറ്റി നിര്‍ത്താതെ പൊതുതാല്പര്യം സംരക്ഷിക്കാനാവില്ല. പുന: പരിശോധനാ ഹരജി തീര്‍പ്പാകുന്നതുവരെ സിംഗിള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."