HOME
DETAILS

ജില്ലയിലെ തുറമുഖങ്ങള്‍ക്കു പുതുജീവന്‍ നല്‍കും: മന്ത്രി

  
backup
February 08 2017 | 05:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കോഴിക്കോട്: ജില്ലയിലെ തുറമുഖങ്ങള്‍ക്കു പുതുജീവന്‍ നല്‍കുമെന്ന് ഫിറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ വിവിധ മത്സ്യബന്ധന തുറമുഖങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തുറമുഖ വികസനത്തിന് ഫണ്ട് തടസമല്ലെന്നും മണ്ണ് കൊണ്ടുപോകുന്നതിലുള്ള തടസ്സം ഒഴിവായാല്‍ വികസന പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം ജൂണില്‍ കമ്മിഷന്‍ ചെയ്യും 63.9 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 40 കോടി ചെലവഴിച്ചു.
കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ പുതിയാപ്പ, കൊയിലാണ്ടി,ബേപ്പൂര്‍ തുറമുഖങ്ങളാണ് മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്. വെള്ളയില്‍ തുറമുഖത്തിന്റെ രൂപകല്‍പനയില്‍ ചെറിയ മാറ്റം വരുത്തണം. ഹാര്‍ബറിലേക്ക് തിര കയറുന്നത് മൂലം ഇവിടെ പ്രശ്‌നങ്ങളുണ്ട്. മഴക്കാലത്താണ് ദുരിതം ഇരട്ടിക്കുന്നത്. ഇവിടെ പുലിമുട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ എസ്റ്റിമേറ്റ് എടുക്കും. പുതിയാപ്പയിലേത് 1980ല്‍ നിര്‍മിച്ച തുറമുഖമാണ്. ബോട്ടുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് പരിഗണിച്ച് വാര്‍ഫിന്റെ നീളവും ഉയരവും കൂട്ടണം. ബോട്ട് അറ്റകുറ്റപ്പണിക്ക് സൗകര്യമില്ലാത്തത് കാരണം മുനമ്പത്ത് വരെ പോകേണ്ട അവസ്ഥയാണ്. ഇവിടെ ബോട്ട്‌യാഡ് സ്ഥാപിക്കണം. ബ്ലൂ റവലൂഷന്റെ ഭാഗമായി പ്രത്യേക സഹായം തുറമുഖ വികസനത്തിന് ലഭ്യമാക്കും. ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിന് പുതിയ കെട്ടിട സൗകര്യം ഒരുക്കും. ബേപ്പൂരില്‍ പരമ്പരാഗത ലാന്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയാപ്പയിലെ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി എ. കെ ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സംബന്ധിച്ചു. ഉത്തര മേഖലാ കാര്യാലയം 1987മുതല്‍ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട് ഡിവിഷന്‍ കാര്യാലയം പുതിയാപ്പ ഹാര്‍ബറിന് സമീപമുള്ള താത്കാലിക കെട്ടിടത്തിലും. നിലവില്‍ സ്ഥലപരിമിതിയാല്‍ ബുദ്ധിമുട്ടുന്ന ഈ രണ്ട് കാര്യാലയങ്ങള്‍ക്കും കൂടി കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ കാര്യാലയ സമുച്ചയം നിര്‍മിക്കുന്നതിന് 2013ല്‍ 2.1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ തുകയുപയോഗിച്ച് 510 ചതുരശ്ര മീറ്റര്‍ വീതമുള്ള ഇരുനിലകളിലായിട്ടാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഫ്രന്‍സ് ഹാള്‍, ജീവനക്കാര്‍ക് ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രവര്‍ത്തനമുറികള്‍, സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ് സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്.
നേരത്തെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ഫിഷറീസ് കോംപ്ലക്‌സ് ഫ്രണ്ട് ഓഫീസ് ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം മറിയം ഹസീന, കെ ചന്ദ്രന്‍, ടി.പി വിജയന്‍, എന്‍.പി രാധാകൃഷ്ണന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a minute ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago