HOME
DETAILS
MAL
ആദായ നികുതി ഓഫിസ് മാര്‍ച്ച് നടത്തി
backup
February 08 2017 | 05:02 AM
കോഴിക്കോട്: പെട്രോളിയം ഉല്പന്നങ്ങളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, ഓണ്‍ലൈന്‍ ടാക്സി നിരോധിക്കുക, ഓട്ടോ-ടാക്സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്(എ.ഐ.ടി.യു.സി) കോഴിക്കോട് ആദായ നികുതി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ജില്ലാ സെക്രട്ടറി പി.കെ നാസര്‍ അധ്യക്ഷനായി.
പി. ഗവാസ്, മജീദ് വെണ്മരത്ത്, നന്ദകുമാര്‍, യു. സതീശന്, പി.എം ഗോപിനാഥ് സംസാരിച്ചു.
മുതലക്കുളം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് പി. ഗോപാലകൃഷ്ണന്, അനില്‍കുമാര്‍, കെ.പി അബ്ദുല്‍ ലത്തീഫ്, ടി. ഉദയകുമാര്‍, പി. പ്രഭാകരന്, എം. ലോകനാഥന്, ഒ.എം സുധീര്‍കുമാര്‍, വി. റംസിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."