എയര്‍ ഇന്ത്യയുടെ നിലപാട് മനുഷ്യത്വരഹിതമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: വിദേശത്ത് മരിക്കുന്ന പൗരന്മാരുടെ മൃതദേഹങ്ങള്‍ മറ്റ് രാജ്യങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ മൃതദേഹങ്ങള്‍ തൂക്കി വില നിശ്ചയിക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യശരീരത്തെ എയര്‍ കാര്‍ഗോ ആയി കാണുന്ന എയര്‍ ഇന്ത്യയുടെ നടപടി നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ്.
ജില്ലാ പ്രസിഡന്റ് കെ.കെ സീതി അധ്യക്ഷനായി. അഡ്വ. പ്രവീണ്‍കുമാര്‍, കുഞ്ഞൂട്ടി പൂത്താട്, ബാബു കരിപ്പാല, ജയന് ജോസഫ്, അസീസ് കാപ്പാട്, കെ.എന്‍.എ അമീര്‍, അഡ്വ. ബിജു കണ്ണങ്കര, ഷബി സെബാസ്റ്റിയന്, ഷമീര്‍ കൊമ്മേരി, അജിത് പ്രസാദ്, സി.എച്ച് അറഫാത്ത്, പറമ്പത്ത് ദാമോധരന്, കെ.പി സുബൈര്‍, ഷംസു കൊടുവള്ളി, എ.കെ ശ്രീധരന്, ദിനേശ് കുമാര്‍, നജീബ് തിക്കോടി, എം. ശ്രീധരന് നായര്‍ സംസാരിച്ചു. ധര്‍ണക്ക് നാസര്‍ മീത്തല്‍, രജിത്ത് കണ്ണോത്ത്, അസീസ് തളിയില്‍, കോവുമ്മല്‍, അമ്മദ്, അസീസ്, ഷരീഫ് ഓമശ്ശേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."