ജലനിധിയുടെ കിണര്‍ താഴ്ന്നിട്ട് രണ്ടുമാസം; മിണ്ടാട്ടമില്ലാതെ അധികൃതര്‍
എടച്ചേരി: നിര്‍മാണം പൂര്‍ത്തിയായ ജലനിധിയുടെ കിണറും പമ്പു ഹൗസും മണ്ണിലേക്ക് താഴ്ന്നുപോയിട്ട് ര@ണ്ട് മാസം കഴിഞ്ഞെങ്കിലും പുനര്‍ നിര്‍മാണത്തിനുള്ള നടപടികളൊന്നുമായില്ല. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ഉദ്ഘാടനത്തിന്റെ തലേ ദിവസം കിണര്‍ താണുപോയത്. നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതിയായിരുന്നു ഇത്. പഞ്ചായത്തുമായി സഹകരിച്ച് ജലനിധി പണി കഴിപ്പിച്ച പതിനാറാം വാര്‍ഡിലെ എം.എ ഹൗസ് ഭാഗം കിണറാണ് ര@ണ്ട് മീറ്ററിലേറെ താഴ്ന്നുപോയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ കിണറിന്റെ ജോലി പൂര്‍ത്തിയായിരുന്നു. അതിനിടെ ഏഴ് മീറ്റര്‍ താഴ്ചയുളള കിണറിന്റെ മേല്‍ ഭാഗത്ത് സ്ലാബ് പണിത് അതിന് മുകളില്‍ തന്നെ പമ്പ് ഹൗസും നിര്‍മിക്കുകയാണ് ചെയ്തത്. സൂര്യപ്രകാശം ലഭിക്കുന്നതിനായി സ്ലാബിന് മുകളില്‍ ചില ഭാഗങ്ങളില്‍ ഗ്രില്‍സ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സ്ലാബില്‍ നിന്നും ഒരു മീറ്ററിലധികം ഉയരത്തില്‍ ആള്‍മറയും കെട്ടിപ്പൊക്കിയിരുന്നു. ഈ ആള്‍മറയും സ്ലാബുമടക്കമാണ് ര@ണ്ട് മീറ്ററിലധികം അടിയിലേക്ക് താണുപോയത്. അതെ സമയം കിണറിന് മുകളിലുളള പമ്പ് ഹൗസിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായിരുന്നു.
എന്നാല്‍, സംഭവം നടന്ന് രണ്ടു ദിവസത്തിനകം മലപ്പുറത്തു നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി തിരിച്ചു പോയതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല.
വേനല്‍കാലത്ത് കിണര്‍ താഴ്ന്നത് നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ വേ@ണ്ടത്ര അളവില്‍ ആവാത്തതിനാലാണെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. താഴ്ന്നു കിടക്കുന്ന കിണറും പമ്പുഹൗസും എത്രയും പെട്ടെന്ന് പുനര്‍ നിര്‍മിച്ച് കുടുംബങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."