HOME
DETAILS

10 വര്‍ഷത്തിനിടെ നിരത്തുവിട്ടത് 22000 സ്വകാര്യ ബസുകള്‍

  
backup
January 16 2018 | 02:01 AM

10-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5

കണ്ണൂര്‍: കടുത്ത പ്രതിസന്ധി കാരണം നിരത്തുകളില്‍നിന്ന് പിന്‍വാങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരുപത്തിരണ്ടായിരത്തോളം ബസുകള്‍ സര്‍വിസ് നിര്‍ത്തുകയോ സ്‌റ്റോപ്പേജ് എഴുതി നല്‍കി താല്‍ക്കാലികമായി ഓട്ടം നിര്‍ത്തിവയ്ക്കുകയോ ചെയ്തുവെന്നാണ് കണക്ക്. 2006ല്‍ 35000 ഓളം സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് സര്‍വിസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ അത് 13000 ത്തിലെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത് സംസ്ഥാനത്തെ തെക്കന്‍ മേഖലകളെ ബാധിക്കുന്നില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു ദിവസം സംസ്ഥാനത്ത് ശരാശരി 15 ഓളം ബസുകള്‍ സര്‍വിസ് നിര്‍ത്തുകയോ സ്‌റ്റോപ്പേജ് എഴുതി നല്‍കി താല്‍ക്കാലികമായി സര്‍വിസ് നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് ബസ് ഉടമാ സംഘം നേതാവായ എം.വി വല്‍സലന്‍ പറഞ്ഞു.

ഡീസലിനും ടയറിനും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുമുള്ള വില വര്‍ധനവാണ് സ്വകാര്യ ബസ് വ്യവസായം ഇത്രയേറെ പ്രതിസന്ധിയിലാകാന്‍ കാരണം. ഇന്‍ഷുറന്‍സ് പ്രീമിയവും കുത്തനെകൂട്ടി. തൊഴിലാളികളുടെ വേതനത്തിലുണ്ടായ വര്‍ധനകൂടിയായപ്പോള്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായത് ഇതരസംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനബ്രോക്കര്‍മാര്‍ക്ക് ചാകരയായി. ഇവിടെനിന്ന് നിരവധി പഴയ ബസുകളാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
സ്വകാര്യ ബസ് വ്യവസായത്തെകുറിച്ച് പഠിക്കാനും ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിയോഗിച്ച എം. രാമചന്ദ്രന്‍ കമ്മിഷന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ വര്‍ധനയാണ് കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ചാര്‍ജ് വര്‍ധന വൈകുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച പണിമുടക്ക് നടത്താനുള്ള ഒരുക്കത്തിലാണ് ബസ് ഉടമകള്‍.


സ്‌റ്റോപ്പേജ് നല്‍കാനും കടമ്പകള്‍ ഏറെ

ലാഭകരമല്ലാത്ത സര്‍വിസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബസ് ഉടമകള്‍ക്ക് സ്‌റ്റോപ്പേജ് എഴുതി നല്‍കാനും കടമ്പകള്‍ ഏറെ. സ്‌റ്റോപ്പേജ് അനുവദിച്ചാല്‍ നികുതി അടക്കേണ്ടതില്ല. ആര്‍.ഡി.ഒമാര്‍ക്കാണ് സ്‌റ്റോപ്പേജ് എഴുതി നല്‍കേണ്ടത്. ഓരോ മാസവും അവസാന ദിവസമാണ് ഫോം നല്‍കേണ്ടത്.
എന്നാല്‍, ബസ് ഏത് ഗാരേജിലാണോ കയറ്റിവച്ചിരിക്കുന്നത് ആ ഗാരേജ് ഉടമയുടെ സത്യവങ്മൂലം ഉണ്ടായിരിക്കണം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കില്‍ ചുറ്റുമതില്‍ നിര്‍ബന്ധമാണ്. ഈ മതിലിനു പുറത്തേക്ക് ബസ് പോകില്ലെന്ന സത്യവാങ്മൂലമാണ് സ്ഥലമുടമ നല്‍കേണ്ടത്. പലരും ഇത് നല്‍കാന്‍ തയാറാകില്ല. സ്‌റ്റോപ്പേജ് അനുവദിച്ച ബസിന് നികുതി അടക്കേണ്ട എന്നതിനാല്‍ റോഡോ റോഡരികോ ബസ് നിര്‍ത്തിയിടുന്നതിന് ഉപയോഗിക്കാന്‍ പാടില്ല. അതിനാലാണ് സ്വകാര്യ വ്യക്തിയുടെ കോംപൗണ്ടോ ഗാരേജോ വേണ്ടത്. ഒരു ഗാരേജില്‍ ഒരു ബസ് നിര്‍ത്തിയിടുന്നതിന് ഒരു ദിവസം 250 രൂപ വരെ കൊടുക്കേണ്ടി വരും. ഇതിനേക്കാള്‍ ഭേദമാണ് നികുതി അടക്കുന്നതെന്നതിനാലാണ് പല ബസും നഷ്ടത്തിലും സര്‍വിസ് തുടരുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  9 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  13 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  27 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  32 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  37 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago