HOME
DETAILS
MAL
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം; തമിഴ്നാട് സന്ദര്‍ശനം 26ന് തുടങ്ങും
backup
January 16 2018 | 05:01 AM
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ കമല്‍ ഹാസന് തമിഴ്നാട് സന്ദര്‍ശനത്തിന് ഒരുക്കം തുടങ്ങി. ഈ മാസം 26നാണ് രാഷ്ട്രീയ രംഗപ്രവേശനത്തിന് മുന്‍പായുള്ള തമിഴ്നാട് സന്ദര്‍ശനം തുടങ്ങുകയെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി സര്‍ക്കാരിന്റെ അഴിമതിയും ഭരണത്തിലെ പിടിപ്പുകേടും ചൂണ്ടിക്കാട്ടി പ്രത്യേക ആപ്പ് പുറത്തിറക്കിയതിനു പിന്നാലെയാണ് തമിഴ്നാട് സന്ദര്‍ശനം നടത്തുമെന്ന കാര്യവും അറിയിച്ചത്.
മൈആം വിസില്‍ എന്ന പേരിലുള്ള ആപ്പില്‍ സംസ്ഥാനത്തെ അഴിമതി സംബന്ധിച്ച് വ്യക്തികള്‍ക്ക് സന്ദേശം കൈമാറാന്‍ അവസരം നല്‍കിയിരുന്നു.
തമിഴ്നാട്ടിലെ ജനങ്ങളെ നേരിട്ടുകാണുന്നതിനുള്ള നടപടി ഈ മാസം 26ന് തുടങ്ങുമെന്ന് കമല്ഹാസന് അറിയിച്ചത് തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലൂടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."