HOME
DETAILS
MAL
റോഡരികിലെ ഭീഷണിയായ വൈദ്യുതിക്കാല്‍ മാറ്റി സ്ഥാപിച്ചു
backup
February 08 2017 | 06:02 AM
കൊളത്തൂര്‍: ഏതു നിമിഷവും തകര്‍ന്നു വീഴാറായ നിലയില്‍ കൊളത്തൂര്‍ പഴയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പരിസരത്തെ റോഡരികില്‍ സ്ഥിതി ചെയ്തിരുന്ന വൈദ്യുതിക്കാല്‍ മാറ്റി സ്ഥാപിച്ചു. പതിറ്റാണ്ടണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച ഈ വൈദ്യുതക്കാല്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത് സംബന്ധിച്ച സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നാണ് വൈദ്യുത കാല്‍ മാറ്റി സ്ഥാപിച്ചത്. 220 കെവി മുതല്‍ നിരവധി കെട്ടിട ഹൗസ് കണക്ഷനുകള്‍ ഈ വൈദ്യുത കാല്‍ വഴിയാണ് കടന്നുപോകുന്നത്.
താഴെഭാഗം ദ്രവിച്ച നിലയില്‍ ഏതു നിമിഷവും താഴെ വീഴാറായ അവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന വൈദ്യുതക്കാല്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."