ജെല്ലിക്കെട്ട് മത്സരം: കാളയുടെ കുത്തേറ്റ് 19കാരന് മരിച്ചു
മധുര: ജെല്ലിക്കെട്ടിനിടയില്‍ കാളയുടെ കുത്തേറ്റ് 19കാരന് മരിച്ചു. തമിഴ്നാട്ടിലെ കൊയ്ത്തുല്സവത്തിന്റെ ഭാഗമായി ഇന്നലെ മധുര ജില്ലയിലെ പാലമേഡില് നടന്ന മത്സരത്തിലാണ് കാഴ്ചക്കാരനായി എത്തിയ 19 കാരന് മരിച്ചത്.
ദിണ്ഡിഗല്‍ ജില്ലയിലെ സനാര്പെട്ടി സ്വദേശിയായ എസ്. കാളിമുത്തുവാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു. മത്സരത്തിനായി ഒരുക്കിയ സ്ഥലത്തുനിന്നുമാറി കാഴ്ചക്കാരുടെ ഇടയിലേക്ക് കാള ഓടിക്കയറിയാണ് അപകടമുണ്ടായത്. കാളയുടെ കുത്തേറ്റ് ചോരവാര്‍ന്നാണ് കാളിമുത്തു മരിച്ചത്.
1200 കാളകളെയാണ് ഇവിടെ മത്സരത്തിന് എത്തിച്ചിരുന്നത്. വന്‍പോലിസ് സാന്നിധ്യത്തിലാണ് ജെല്ലിക്കെട്ട് നടന്നിരുന്നത്.
മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ 79 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലും നിരവധിപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."