HOME
DETAILS
MAL
മുന്‍കേന്ദ്ര മന്ത്രി രഘുനാഥ് ഝാ അന്തരിച്ചു
backup
January 16 2018 | 05:01 AM
ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ആര്.ജെ.ഡി നേതാവുമായ രഘുനാഥ് ഝാ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അന്തരിച്ചത്. 78 വയസ് പ്രായമുണ്ട്.
കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ബിഹാറിലെ ഗോപാല്‍ ഗഞ്ച്, ബെത്ത്യാ മണ്ഡലങ്ങളില്‍ നിന്ന് രണ്ടുതവണ ലോക്സഭയിലെത്തിയിട്ടുണ്ട് . ഷിയോഹര്‍ മണ്ഡലത്തില്‍ നിന്ന് ആറുതവണ നിയമസഭാംഗവുമായിരുന്നു.
അദ്ദേഹത്തിന്റെ മകന് അജിത് ഝാ ബിഹാര്‍ നിയമസഭാംഗമാണ്. ഷിയോഹര്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
രഘുനാഥ് ഝായുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്.ജെ.ഡി നേതാക്കളായ മുന്‍ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, തേജസ്വി യാദവ് എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."