HOME
DETAILS
MAL
ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ കരുതലോടെ കാണണമെന്ന് ജനയുഗം
backup
January 16 2018 | 05:01 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നല്കിയ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. ഗീതാഗോപിനാഥ് ചില മാധ്യമങ്ങളുമായി നടത്തിയ അനൗപചാരിക സംഭാഷണങ്ങളിലെ സൂചനകളെ കുറിച്ചാണ് ജനയുഗം പറഞ്ഞത്.
സംഭാഷണങ്ങളിലെ സൂചനകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നുവയാണെങ്കില് അത് തികച്ചും ആശങ്കാജനകമാണ്. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കണമെന്ന അവരുടെ നിര്‍ദേശങ്ങളിലാണ് ജനയുഗം ആശങ്ക പ്രകടിപ്പിച്ചത്. സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെ സമീപിക്കാവൂ എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."