HOME
DETAILS
MAL
റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
backup
January 16 2018 | 05:01 AM
കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന് എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.
ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരേ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണം നടത്തി 18നകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."