HOME
DETAILS
MAL
ഹൂതികള്‍ സ്ത്രീകളെ സൈനിക വൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നു
backup
January 16 2018 | 05:01 AM
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ വീണ്ടും ആരംഭിച്ചതായി വെളിപ്പെടുത്തല്‍. വിമതപക്ഷത്ത് കനത്ത ആള്‍നാശം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത് മറികടക്കാന്‍ വനിതകളെ പോര്‍മുഖത്തേക്കിറക്കുന്നതെന്ന് യമന്‍ അധികൃതര്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടു. പണവും പ്രലോഭനങ്ങളും നല്‍കിയാണ് വനിതകളെ ഈ മേഖലയിലേക്ക് സജ്ജരക്കുന്നതെന്നും 'അല്‍ സിനാബിയത്' എന്ന പേരില്‍ പുതിയ സംഘത്തിനു രൂപം നല്‍കിയതായും ഇവര്‍ പറഞ്ഞു. യമനിലെ ജീവിതം നരകതുല്യമായ അവസരം മുതലെടുത്താണ് വനിതകളെ യുദ്ധ മുഖത്തേക്ക് സജ്ജരാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."