സഊദിയും ജപ്പാനും സാമ്പത്തിക രംഗത്ത് കരാറില്‍ ഒപ്പുവച്ചു
റിയാദ്: സഊദിയും ജപ്പാനും വിവിധ മേഖലകളില്‍ കരാറുകളില്‍ ഒപ്പുവച്ചു. ഞായറാഴ്ച റിയാദില്‍ നടന്ന സഊദി അറേബ്യ ജപ്പാന് ബിസിനസ് ഫോറത്തിലാണ് സാമ്പത്തിക, ഊര്‍ജ, വാണിജ്യ രംഗത്ത് വിവിധകരാറുകളില് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ജപ്പാന് ധനമന്ത്രി ഹിരോഷിഗേ സീക്കോയുടെ നേതൃത്വത്തിലുള്ള 60 കമ്പനി പ്രതിനിധികളാണ് സഊദിയില്‍ എത്തിച്ചേര്‍ന്നത്.
സഊദി ജാപ്പനീസ് വിഷന്‍ 2030 എന്ന പേരില്‍ വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തില്‍ സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് അതോറിറ്റി (സാഗിയ)ആണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. സഊദിയില്‍ വന്‍ നിക്ഷേപ സാധ്യത തേടി ഊര്‍ജം, വൈദ്യുതി, പശ്ചാത്തല വികസനം, ലോജിസ്റ്റിക്സ് , ആരോഗ്യം,വിനോദം, കാര്‍ഷിക രംഗം, ഭക്ഷ്യ മേഖല, ഐ.ടി, ബാങ്കിങ്, സാമ്പത്തിക സേവനം തുടങ്ങിയ മേഖലകളില്‍ നിന്നായി അറുപതോളം ജാപ്പനീസ് കമ്പനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ബിസിനസ് മീറ്റിനെത്തിയ ജപ്പാന് വാണിജ്യ മന്ത്രി ഹിരോഷിഗേ സീക്കോ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."