ഇനി വീട്ടുജോലിക്കും റോബോട്ട്
ന്യൂയോര്‍ക്ക്: അടുക്കള ജോലികള്‍ക്ക് സമയമില്ലെന്ന് ആശങ്കപ്പെടുന്ന വീട്ടമ്മാര്‍ക്കൊരു സന്തോഷവാര്‍ത്ത. വീടു വൃത്തിയാക്കണോ, പാല് കാച്ചണോ, കുട്ടികളെ നോക്കണോ, മെയില്‍ ചെക്ക് ചെയ്യണോ, ഇതാ എന്തിനും തയാറായി ഒരാള്‍. മനുഷ്യനെപ്പോലെ ഒരേസമയം പല ജോലികള്‍ ചെയ്യുന്ന റോബോട്ടാണു പുതിയ താരം.
ലാസ്‌വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഓണ്‍ലുക്കേഴ്‌സ് അവതരിപ്പിച്ചതാണ് ഈ കുഞ്ഞന്‍ റോബോട്ടിനെ. വീട് തുടക്കുക, അരുമ മൃഗങ്ങളെ പരിചരിക്കുക, ഫര്‍ണിച്ചറുകള്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീക്കുക, ഫ്രിഡ്ജില്‍ നിന്നെടുത്ത പാനീയങ്ങള്‍ യഥാസ്ഥാനത്ത് വയ്ക്കുക തുടങ്ങി എന്തു ചെയ്യാനും ഇവന്‍ റെഡിയാണ്. ഒരു ജോലിക്കും പരസഹായം ആവശ്യമില്ലെന്നതാണ് ഒരു കുട്ടിയുടെ മാത്രം വലിപ്പമുള്ള ഈ റോബോട്ടിന്റെ പ്രത്യേകത.
മനുഷ്യനേപ്പോലെ പലവിധ ജോലികള്‍ ചെയ്യുന്ന ആദ്യത്തെ റോബോട്ടാണിതെന്ന് ഏയോലസ് റോബോട്ടിക്‌സിന്റെ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടിവ് അലക്‌സാണ്ടര്‍ ഹുയാങ് പറഞ്ഞു. 'ഇതൊരു കുട്ടിയെപ്പോലെയാണ്. എന്നാല്‍ ഒരു കുട്ടിയില്‍ നിന്നു മുതിര്‍ന്ന ഒരാളിലേക്ക് നമുക്ക് ഈ റോബോട്ടിന്റെ കഴിവുകള്‍ ഉയര്‍ത്താവുന്നതാണ്. നിങ്ങളുടെ മുത്തശ്ശി അവരുടെ കണ്ണട കണ്ടെത്തിത്തരൂ എന്ന് റോബോട്ടിനോട് പറയട്ടെ, അവന്‍ തീര്‍ച്ചയായും കണ്ണട കണ്ടെത്തിത്തന്നിരിക്കും'-അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."