ജറൂസലം: ട്രംപിന്റെ തീരുമാനം സമാധാനശ്രമങ്ങള്‍ക്കുള്ള നൂറ്റാണ്ടിന്റെ പ്രഹരം-മഹ്മൂദ് അബ്ബാസ്
വെസ്റ്റ്ബാങ്ക്: ട്രംപിന്റെ ജറൂസലം തീരുമാനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത് നൂറ്റാണ്ടുകളായി മേഖലയില്‍ തുടരുന്ന സമാധാനശ്രമങ്ങള്‍ക്കുള്ള പ്രഹരമാണ്. ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് കൈകാര്യം ചെയ്ത രീതിയില്‍ ലജ്ജിക്കുന്നുവന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
വെസ്റ്റ്ബാങ്കില്‍ നടക്കുന്ന ഫലസ്തീന്‍ ലിബറേഷന്‍ ആര്‍മിയുടെ(പി.എല്‍.ഒ) കേന്ദ്ര കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും മതപരമായും തങ്ങളുടെ തലസ്ഥാനമാണ് ജറൂസലം. ട്രംപിന്റെ ഒരു ട്വീറ്റിലൂടെ ഇതു നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ട്രംപിന്റെ സമാധാനശ്രമങ്ങളെ അംഗീകരിക്കില്ല. ഫലസ്തീന്‍ സമാധാനശ്രമങ്ങളെ നിരസച്ചതിനാല്‍ അവര്‍ക്കു സാമ്പത്തിക സഹായം നല്‍കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
'എന്നാണ് ഞങ്ങള്‍ സമാധാനശ്രമങ്ങളെ നിരസിച്ചത്. എവിടെയുള്ള ചര്‍ച്ചയാണ് ഞങ്ങള്‍ തള്ളിയത് '-അബ്ബാസ് ചോദിച്ചു. 35,000 ഫലസ്തീന്‍ കുടുംബങ്ങള്‍ക്കു സഹായം നല്‍കാനുള്ള അമേരിക്കന്‍ പദ്ധതി തങ്ങള്‍ തള്ളിയെന്ന് അബ്ബാസ് അറിയിച്ചു. രണ്ട് മണിക്കൂറോളം ദീര്‍ഘമായി സംസാരിച്ച അബ്ബാസ് അമേരിക്കയെ നിശിതമായാണു വിമര്‍ശിച്ചത്.
അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ തുടര്‍ന്നാണ് പി.എല്‍.ഒയുടെ കേന്ദ്ര കൗണ്‍സില്‍ വെസ്റ്റ്ബാങ്കില്‍ ചേര്‍ന്നത്. ഇസ്‌റാഈല്‍ അധിനിവിഷ്ട പ്രദേശത്ത് പി.എല്‍.ഒയുടെ യോഗം ചേരുന്നതില്‍ പ്രതിഷേധിച്ച് ഹമാസ്, ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."