HOME
DETAILS

താന്‍ വംശീയവിരോധിയല്ല; അസഭ്യ പരാമര്‍ശത്തിനു വിശദീകരണവുമായി ട്രംപ്

  
backup
January 16 2018 | 05:01 AM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b5%80%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85



വാഷിങ്ടണ്‍കേപ്ടൗണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയതിനു പിറകെ ന്യായീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വംശീയവിരോധിയല്ലെന്നും നിങ്ങള്‍ അഭിമുഖം നടത്തിയവരില്‍ ഏറ്റവും കുറഞ്ഞ വംശീയവാദിയായിരിക്കും താനെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതാദ്യമായാണു വംശീയാധിക്ഷേപ ആരോപണങ്ങളോട് ട്രംപ് നേരിട്ട് പ്രതികരിക്കുന്നത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ക്ലബില്‍ വൈറ്റ്ഹൗസ് മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്കെതിരേ നടത്തിയ അസഭ്യപരാമര്‍ശത്തിനെതിരേ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കുമെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിട്ടോറിയയിലുള്ള യു.എസ് എംബസിയില്‍ നേരിട്ട് പ്രതിഷേധമറിയിക്കാനാണു തീരുമാനം.
കഴിഞ്ഞയാഴ്ച തന്റെ ഔദ്യോഗിക വസതിയായ ഓവല്‍ ഓഫിസില്‍ സെനറ്റ് അംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് വംശീയാധിക്ഷേപം നടത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഭരണകൂടത്തിന്റെ കുടിയേറ്റനയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു സെനറ്റ് അംഗങ്ങള്‍. ഹെയ്തി, എല്‍സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയെ പരാമര്‍ശിച്ചപ്പോള്‍ വൃത്തികെട്ട(മലദ്വാരം പോലെയുള്ള) രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ നാം എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് ക്ഷോഭിക്കുകയായിരുന്നു. ഇതു വിവാദമായ ഉടന്‍ നിഷേധക്കുറിപ്പുമായി ട്രംപ് ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. പരുഷ ഭാഷയില്‍ സംസാരിച്ചതു ശരിയാണെന്നും എന്നാല്‍ താന്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.
ട്രംപിന്റെ അസഭ്യപരാമര്‍ശത്തെ ഐക്യരാഷ്ട്രസഭ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതു തീര്‍ത്തും വംശീയാധിക്ഷേപമാണെന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ സമിതി വക്താവിന്റെ പ്രതികരണം. ലോകരാഷ്ട്രങ്ങളും പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  16 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  16 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  16 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  16 days ago