യമനില്‍ വിമത വിഭാഗം വനിതകളെ സൈനിക വൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നതായി വെളിപ്പെടുത്തല്‍
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ തങ്ങളുടെ ആവശ്യത്തിനായി വനിതകളെ റിക്രൂട്ട് ചെയ്യാന്‍ വീണ്ടും ആരംഭിച്ചതായി വെളിപ്പെടുത്തല്‍. വിമത പക്ഷത്ത് കനത്ത ആള്‍ നാശം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത് മറികടക്കാന്‍ വനിതകളെ പരിശീലനം നല്‍കി പോര്‍ മുഖത്തേക്കിറക്കുന്നതെന്ന് യമന്‍ അധികൃതര്‍ തലസ്ഥാന നഗരിയായ സന്‍ആയില്‍ തെളിവുകള്‍ സഹിതം പുറത്ത് വിട്ടു. പണവും മറ്റു പ്രലോഭനങ്ങളും നല്‍കിയാണ് വനിതകളെ ഈ മേഖലയിലേക്ക് സജ്ജരക്കുന്നതെന്നും 'അല്‍ സിനാബിയത്' എന്ന പേരില്‍ പുതിയ സംഘത്തിനു തന്നെ രൂപം നല്‍കിയതായും ഇവര്‍ പറഞ്ഞു.
വനിതകളെ റിക്രൂട്ട് ചെയ്തു സൈനിക പരിശീലനം നല്‍കുന്നതിന്റെ വീഡിയോ ഹൂതികള്‍ തന്നെ അവരുടെ നിയന്ത്രണത്തിലുള്ള ഓണലൈന്‍ ചാനലുകളിലൂടെ പുറത്ത് വിട്ടിരുന്നു. വിവിധ തരത്തിലുള്ള സൈനിക ആയുധങ്ങള്‍, കവചിത സൈനിക വാഹനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പരിശീലനമാണ് നല്‍കുന്നത്.
യമനിലെ പ്രത്യേക സാഹചര്യത്തില്‍ ജിവിതം തന്നെ നരക തുല്യമായ അവസരത്തില്‍ അത് മുതലെടുത്താണ് പ്രലോഭിപ്പിച്ചു വനിതകളെ യുദ്ധമുഖത്തേക്ക് സജ്ജരാക്കുന്നതെന്ന് യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."