ഈ വര്‍ഷം 50 ഗ്രന്ഥശാലകളില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂനിറ്റുകള്‍
മലപ്പുറം: കാന്‍സര്‍, പക്ഷാഘാതം, കടുത്ത പ്രമേഹം, നട്ടെല്ലിന്റെ ക്ഷതം, വാര്‍ധക്യജന്യ രോഗങ്ങള്‍, ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമായ നിരവധി രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും കൈത്താങ്ങായി ഇനി ഗ്രന്ഥശാലാ പ്രവര്‍ത്തകരും.
ജില്ലയിലെ 50 പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത ഗ്രന്ഥശാലകളില്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശപ്രകാരം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ രൂപീകരിക്കുന്നതിന് നൂറ്റിയന്‍പതോളം ഗ്രന്ഥശാലകളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍നിന്ന് 50 ഗ്രന്ഥശാലകളെയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്.
അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ഗ്രനഥശാലകളിലേയും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഘട്ടംഘട്ടമായി തുടര്‍ന്നു പരിശീലനം നല്‍കുകയും അടുത്ത വര്‍ഷത്തോടുകൂടി ഈ ഗ്രന്ഥശാലകളിലെല്ലാം പാലയേറ്റീവ് യൂനിറ്റുകള്‍ രൂപീകരിക്കുകയും ചെയ്യാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. 50 ഗ്രന്ഥശാലകളില്‍നിന്നുള്ള പാലിയേറ്റീവ് രംഗത്തു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു ഫെബ്രുവരി അവസാനവാരം നിലമ്പൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തെ പരിശീലനം നല്‍കും.
ജില്ലയില്‍ നിലവില്‍ 15 ഗ്രന്ഥശാലകളിലാണ് പാലിയേറ്റീവ് യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍നിന്നു മികച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂനിറ്റായി തിരൂരങ്ങാടി താലൂക്കിലെ ഗ്രാമീണ വായനശാല പുതുപ്പറമ്പിനെ തെരഞ്ഞെടുത്തു. ഗ്രന്ഥശാലക്കുള്ള 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഈ മാസം അവസാനം സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."