ഇന്തോനേഷ്യയില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തകര്‍ന്ന് 75 പേര്‍ക്ക് പരുക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഒന്നാംനില തകര്‍ന്ന് 75 പേര്‍ക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. കാരണം വ്യക്തമല്ലെങ്കിലും ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു അപകടം. ആളുകളിലേറെയും ഉച്ചഭക്ഷണം കഴിക്കാനായി പുറത്തുപോയിരുന്നു. മുന്‍ ഭാഗത്ത് തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലിസും ഡോക്ടര്‍മാരുമുള്‍പ്പടെ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുണ്ടെന്ന് ദേശീയ പൊലിസ് വക്താവ് സെത്യോ വാസിസ്റ്റോ പറഞ്ഞു.
കൂടുതല്‍ പേര്‍ക്കും കൈക്കും കാലിനുമാണ് പരുക്കേറ്റത്. എന്തോ തകര്‍ന്നുവീഴുന്ന ഭയാനക ശബ്ദം കേട്ടയുടനെ ജീവനക്കാര്‍ പുറത്തേക്കോടി. 1995ല്‍ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നത്. 2000ല്‍ ഇതേ കെട്ടിടത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടത്തില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു.
ലോകബാങ്കിന്റെ പ്രാദേശിക ഓഫിസ് ഇതേ കെട്ടിടത്തിന്റെ 12ാമത്തെ നിലയിലാണു പ്രവര്‍ത്തിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് വൃത്തങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."