HOME
DETAILS

ജില്ലയില്‍ മരുന്നുപരിശോധനയ്ക്ക് ലബോറട്ടറിയില്ല; ആശ്രയിക്കുന്നത് മറ്റു ജില്ലകളെ

  
backup
February 08 2017 | 06:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b

മഞ്ചേരി: ഏറ്റവും കൂടുതല്‍ മെഡിക്കല്‍ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയില്‍ മരുന്നുകളുടെ പരിശോധനയ്ക്കു ലബോറട്ടറിയില്ലാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറികളെയാണ് ഈ രംഗത്തു ജില്ല ആശ്രയിക്കുന്നത്. 2,118 അംഗീകൃത മെഡിക്കല്‍ഷോപ്പുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ലബോറട്ടറികളുടെ കുറവ് കാരണം മരുന്നുകളുടെ സാംപിളെടുത്തു പരിശോധന നടത്തി ഫലം ലഭിക്കാന്‍ ദീര്‍ഘ നാള്‍ കാത്തിരിക്കേണ്ടിവരികയാണ്. ഇതുകാരണം നിരോധനമേര്‍പ്പെടുത്തേണ്ട പല മരുന്നുകളും ഇക്കാലയളവില്‍ വില്‍പന നടത്തുന്നതു തടയാനും സാധിക്കുന്നില്ല. മഞ്ചേരിയിലാണ് ജില്ലയിലെ ഡ്രഗ്‌സ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ആറു മാസത്തിലൊരിക്കലാണ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുക.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതു കാരണം മുഴുവന്‍ മെഡിക്കല്‍ഷോപ്പുകളിലും കൃത്യവും സൂക്ഷമവുമായ പരിശോധന നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് പലപ്പോഴുമുള്ളത്. കാന്‍സര്‍പോലുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കു നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നു രോഗീസൗഹൃദ ആശുപത്രി സംരഭ (ആര്‍ദ്രം മിഷന്‍) വുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍, കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയാണ് കാന്‍സര്‍ മരുന്നുകളുടെ പരിശോധനാ രംഗത്തെ ഏക ലബോറട്ടറി. കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് ലാബുകള്‍ക്കുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോഴും മരുന്നു പരിശോധനാ ലാബ് സൗകര്യം ഏറെ ഉണ്ടാകേണ്ട മലപ്പുറം ജില്ലയില്‍ ഇപ്പോഴും ഇത്തരത്തില്‍ നീക്കങ്ങളുണ്ടാകുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  10 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  10 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  10 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  10 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  10 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  10 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  10 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  10 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  10 days ago