HOME
DETAILS

ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ ശമ്പളവിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം

  
backup
February 08, 2017 | 6:19 AM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

മലപ്പുറം: 2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളവിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശം. മൂന്നു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഉത്തരവ് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ജില്ലയില്‍ ഉള്‍പ്പെടെ വിതരണം നടന്നിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവായത്. 2014-15 വര്‍ഷത്തില്‍ പുതിയ ബാച്ച് അനുവദിച്ചുകിട്ടിയ വിദ്യാലയങ്ങളില്‍ ആദ്യ രണ്ടുവര്‍ഷം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായിരുന്നു നിര്‍ദേശം. ഇത് ഒരു വര്‍ഷംകൂടി ദീര്‍ഘിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് മാത്രമാണ് കൃത്യമായി ശമ്പളം ലഭിച്ചിരുന്നത്. ഇത്തരത്തില്‍ ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ ജില്ലയിലെ ആയിരത്തോളം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കാണ് പുതിയ തീരുമാനം ഗുണം ചെയ്യുക.
അടിയന്തിര ഘട്ടത്തില്‍ നടന്ന ഗസ്റ്റ് അധ്യാപക നിയമനം ആയതിനാല്‍ സ്ഥിരം അധ്യാപക നിയമനത്തിനു പാലിക്കുന്ന പ്രക്രിയകളൊന്നും ആവശ്യമില്ലെന്നു ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ബന്ധപ്പെട്ട റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കു നല്‍കിയ ഉത്തരവില്‍ പറയുന്നു. വിഷയം അടിയന്തിരമായി നടപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, മൂന്നു വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ദിവസവേതനം വിതരണം ചെയ്യുന്നതിന് ഉടന്‍ പ്രത്യേക അദാലത്തുകള്‍ നടത്തണമെന്നാണ് സ്‌കൂള്‍ മാനേജര്‍മാരും അധ്യാപകരും ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  4 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  22 minutes ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  29 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  34 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  10 hours ago