ജയരാജന് ക്ഷീരകര്ഷകരെക്കുറിച്ച് പഠിക്കണമെന്ന് മില്‍മ ചെയര്മാന്
കണ്ണൂര്‍: ഇ.പി ജയരാജന് ക്ഷീരകര്ഷകരെക്കുറിച്ച് പഠിക്കണമെന്ന് മില്‍മ ചെയര്മാന് കെ.സുരേന്ദ്രന് നായര്‍.
മില്‍മ വിറ്റഴിക്കുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള കൃത്രിമ പാലാണെന്ന ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മില്‍മ തമിഴ്നാട്ടില്‍നിന്ന് പാല് വാങ്ങുന്നില്ല. ക്ഷീരോല്പാദനത്തിന് പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.ദിനംപ്രതി ഏഴുമുതല്‍ എട്ടുലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ക്ഷീരകര്‍ഷകരില്‍നിന്ന് വാങ്ങുന്നത്. എന്നാല്‍, 13.5ലക്ഷം ലിറ്റര്‍ പാലാണ് വിറ്റഴിക്കുന്നത്.
അധികമായി വില്‍ക്കുന്ന പാല് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന കൃത്രിമ പാലാണെന്നായിരുന്നു ജയരാജന് ആരോപിച്ചിരുന്നത്.
മട്ടന്നൂര്‍ പാലയോട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് ജയരാജന് മില്‍മയെ രൂക്ഷമായി വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."