HOME
DETAILS

കരിപ്പൂരില്‍ റിസയുടെ നീളം വര്‍ധിപ്പിക്കല്‍ തുടങ്ങി; റണ്‍വേ ഭാഗികമായി അടച്ചു

  
backup
January 16 2018 | 06:01 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%80%e0%b4%b3

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ഇതിനായി റണ്‍വേ ഭാഗികമായി അടച്ചു. വിമാന സര്‍വിസുകളില്‍ മൂന്നെണ്ണം പുനഃക്രമീകരിച്ചിട്ടുമുണ്ട്. ഇലക്ട്രിക്കല്‍ നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയത്.
മറ്റ് പ്രവൃത്തികള്‍ അടുത്തമാസം ആദ്യം തുടങ്ങും. പകല്‍ 12 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി ഏഴുവരെയുമാണ് റണ്‍വേ അടയ്ക്കുക. മാര്‍ച്ച് 24 വരെ ഇത് തുടരും. ഈ സമയത്തുള്ള ഇന്‍ഡിഗോയുടെ ഷാര്‍ജ, ജെറ്റ് എയര്‍വെയ്‌സിന്റെ ബംഗളൂരു, മുംബൈ സര്‍വിസുകളാണ് പുനഃക്രമീകരിച്ചത്. വേനല്‍ക്കാല സമയക്രമ പട്ടിക നിലവില്‍വരുന്ന മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ റണ്‍വേ അടച്ചിടും. ഈ സമയത്ത് കൂടുതല്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റംവരുത്തും. ആറുകോടി മുടക്കിയാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്. വിമാനങ്ങള്‍ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയാല്‍ പിടിച്ചുനിര്‍ത്തുന്ന പ്രദേശമാണ് റിസ. ചതുപ്പുനിലമായാണ് പ്രദേശം ഒരുക്കുക.
റണ്‍വേയുടെ കുറച്ച് ഭാഗംകൂടി ഉള്‍പ്പെടുത്തിയാണ് റിസ ഒരുക്കുന്നത്. നിലവില്‍ 90 മീറ്ററുള്ള റിസ 240 മീറ്ററായാണ് വര്‍ധിപ്പിക്കുക. 2,850 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നീളം ഇതോടെ 2,700 മീറ്ററാകും. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനുള്ള അനുമതിക്കായാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago