ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബി.ജെ.പി യോഗത്തില്‍; ആഭ്യന്തര മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് സി.പി.എം
ന്യൂഡല്‍ഹി:വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം വിശദീകരണം നല്‍കണമെന്ന് സി.പി.എം.
ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങൡലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോവലും പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന ചട്ടലംഘനവും ഗുരുതരമായ പെരുമാറ്റ ദൂഷ്യവുമാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എങ്ങനെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലൊരാള്‍ പങ്കെടുക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."