മുടിയില്‍ ചൂടുംമുന്പ് സൂക്ഷിച്ചുനോക്കുക; അതു മുല്ലപ്പൂ തന്നെയോ..?
ചങ്ങരംകുളം: ജില്ലയില്‍ ദിനേന മുല്ലപ്പൂ വില ചാഞ്ചാടുന്നു. സാധാരണ ദിവസങ്ങളില്‍ ഒരു മുഴത്തിന് പത്തു രൂപയാണ് വില. എന്നാല്‍, വിവാഹ മുഹൂര്ത്തങ്ങള്ക്കനുസരിച്ച് മുഴത്തിന് 30, 40, 50 രൂപയാണ് ഈടാക്കുന്നത്. എല്ലായിനത്തിലുമുള്ളപോലെ മുല്ലപ്പൂവിലും വ്യാജനുണ്ടെന്നതും കൗതുകമാണ്.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് മുല്ലപ്പൂ ധാരാളമായി കേരളത്തിലെത്തുന്നത്. ഇതു തന്നെ രണ്ടിനത്തില്‍ എത്തുന്നുമുണ്ട്. ഇതിലെ വ്യാജന് പപ്പായയിലെ പൂവാണെന്നത് മനസിലാകുകയുമില്ല. അന്യസംസ്ഥാനത്തുനിന്നെത്തുന്നതില് വ്യാപകമായാണ് പപ്പായപ്പൂക്കള് ചേര്‍ക്കുന്നത്. മുല്ലപ്പൂവിനെ അനുകരിക്കുന്നതാണ് പപ്പായയിലെ പൂമൊട്ടുകളുടെ സുഗന്ധം എന്നതാണ് തിരിച്ചറിയാതിരിക്കുവാന്‍ കാരണമാകുന്നത്.
പറഞ്ഞ വിലയ്ക്കു സ്ത്രീകള്‍ വാങ്ങിക്കാന്‍ തയാറാകുന്നതു മുതലെടുത്ത് വന്‍ സംഘങ്ങളാണ് ഇതിനായി കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയില്‍ പെരിന്തല്‍മണ്ണ, ചങ്ങരംകുളം, എടപ്പാള്‍, നിലമ്പൂര്‍ തുടങ്ങിയ ജില്ലാതിര്‍ത്തികളില്‍ പാലക്കാട്ടുനിന്നാണ് കച്ചവടത്തിന് പൂവെത്തുന്നത്. ഇവിടെനിന്നാണ് ഇത്തരം കച്ചവടക്കാര്‍ക്ക് പൂ ലഭ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."