വരള്‍ച്ച: അഞ്ചേക്കറോളം നെല്‍കൃഷി ഉണങ്ങി
പട്ടിക്കാട്: ശക്തമായ വരള്‍ച്ചയെ തുടര്‍ന്നു കീഴാറ്റൂരില്‍ അഞ്ചേക്കറോളം നെല്‍കൃഷി കരിഞ്ഞുണങ്ങി. കീഴാറ്റൂര്‍ വടക്കുംതലയിലെ കര്‍ഷകരുടെ നെല്‍കൃഷിയാണ് നശിച്ചത്.
വടക്കുംതല പടിക്കപ്പാടത്ത് കൃഷിയിറക്കിയ ഇല്ലിക്കല്‍ ചന്ദ്രന്, ഇല്ലിക്കല്‍ ശിവരാമന്, ഇല്ലിക്കല്‍ ഉണ്ണികൃഷ്ണന്, ഇല്ലിക്കല്‍ ഇന്ദിര, പെരിങ്ങോട് പാടത്ത് കൃഷിയിറക്കിയ ഇല്ലിക്കല്‍ മുരളി എന്നിവരുടെ കൃഷിയാണ് മുഴുവനായും കരിഞ്ഞുണങ്ങിയത്. ആമ്പിന്‍കാട്ടില്‍ ജയകൃഷ്ണന്, ആമ്പിന്‍കാട്ടില്‍ ശങ്കരന് നായര്‍, ഇല്ലിക്കല്‍ ദിനേഷ് എന്നിവരുടെ കൃഷി ഭാഗികമായും ഉണങ്ങി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ വിളവിറക്കിയത്.
കതിരിട്ടുതുടങ്ങിയതോടെയാണ് നെല്ല് ഉണങ്ങാന്‍ തുടങ്ങിയത്. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. വയലിനു സമീപത്തെ ജലാശയങ്ങളും വറ്റിയതോടെ കൃഷിക്ക് വെള്ളമെത്തിക്കാനായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."