കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകള്‍ ആഴം കൂട്ടുന്നു
പുത്തനത്താണി : കിണറുകളില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഇതോടെ കിണറുകള്‍ ആഴംകൂട്ടലും മണ്ണെടുക്കലും സജീവമായി നടക്കുകയാണ്. വേനലിന്റെ മധ്യത്തിലോ അവസാനത്തിലോ മണ്ണെടുക്കലും ആഴംകൂട്ടലും നടന്നിരുന്ന കിണറുകളില്‍ കാലവര്‍ഷം ദുര്‍ലഭമായതോടെ വേനലാരംഭിക്കുന്നതിനു മുന്നോടിയായി തന്നെ മണ്ണെടുപ്പും ആഴംകൂട്ടലും തകൃതിയായി ആരംഭിച്ചു.
രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് മിക്ക പഞ്ചായത്ത്-മുനിസിപ്പല്‍ വിഭാഗങ്ങളും മഴവെള്ളം ഉപയോഗിച്ച് കിണര്‍ റീചാര്‍ജ്ജിങ്ങിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും മഴയുടെ ലഭ്യതക്കുറവ് ഇതിനെ സാരമായി ബാധിച്ചു. കുഴല്‍ കിണറുകളിലും ജലത്തിന്റെ അളവ് കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ കുഴല്‍ കിണറുകള്‍ കുഴിക്കലും വ്യാപകമാണ്. തൊഴിലാളികളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മഴയുടെ കുറവ് മൂലം ശരാരി വേനല്‍മഴയുടെ ലഭ്യത വളരെ കുറവായതിനാല്‍ കിണര്‍ ആഴം കൂട്ടുന്നത് കൊണ്ട് ജലലഭ്യത കൂടുമോ എന്നതും സംശയിക്കേണ്ട സാഹചര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."