സ്പീക്കറുടെ സ്റ്റാഫംഗം ഹൈമാസ്റ്റ് ലൈറ്റുകള്‍ തകര്‍ത്തതായി ആക്ഷേപം:
തിരൂര്‍: വൈലത്തൂര്‍ ടൗണില്‍ മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്പീക്കറുടെ സ്റ്റാഫ് അംഗം തകര്‍ത്തതില്‍ പ്രതിഷേധം. പൊന്മുണ്ടം കോണ്‍ഗ്രസ് (വിമത) പ്രസിഡന്റും കൂടിയായ സതീഷ് കുമാര്‍ ലൈറ്റുകള്‍ തകര്‍ത്തതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയില്‍ ഓട്ടോ വിളിച്ചെത്തി വൈലത്തൂര്‍ ടൗണിലെ ലൈറ്റുകള്‍ തകര്‍ത്തതായാണ് പറയുന്നത്.
ഓട്ടോയില്‍ ഇരുമ്പ് വടികളും മറ്റും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തകര്‍ക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയും പ്രസിഡന്റ് കല്പകഞ്ചേരി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. അക്രമി സഞ്ചരിച്ച ഓട്ടോയും ഡ്രൈവറെയും നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പൊതുമുതലുകള്‍ നശിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ വൈലത്തൂര്‍ ടൗണില്‍ പൊന്മുണ്ടം പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ടി.നിയാസ്, ഫൈസല്‍ മൂപ്പന്, കെ.പി.സൈനുദ്ധീന്‍, പി.കെ.മന്‍സൂര്‍,കെ.കെ.ആസിഫ് അലി, സുബൈര്‍ അത്താണിക്കല്‍, എ.സി.മഹസൂഖ്, എന്‍.ഇസ്ഹാഖ്, കെ.മുസ്തഫ, കെ.അഷ്റഫ്അലി, എന്‍.ഗഫൂര്‍, ഷാഫി പൊന്മുണ്ടം, മഹറൂഫ് കാവപ്പുര നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."