നാടകം സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തി: പി.കെ ബിജു എം.പി
എരുമപ്പെട്ടി: സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കലാരൂപമാണ് നാടകമെന്ന് പി.കെ ബിജു എം.പി പറഞ്ഞു. എരുമപ്പെട്ടി തിയ്യറ്റര്‍ എത്തിക്സിന്റെ നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയും സാഹിത്യവും സംസ്ക്കാരവുമെല്ലാം ഏറ്റവുമധികം ജാഗരൂകമായിരിക്കേണ്ട കാലത്താണ് നമ്മള് ജീവിക്കുന്നതെന്നും നാടകരംഗം മറ്റേതു രംഗത്തെ പോലെ സമൂഹത്തിന് മുതല്‍ കൂട്ടാവുന്ന കലാമേഖല തന്നെയാണെന്നും പി.കെ ബിജു എം.പി അഭിപ്രായപ്പെട്ടു.
എരുമപ്പെട്ടി തിയ്യറ്റര്‍ എത്തിക്സ് ജനറല്‍ പ്രസിഡന്റ് വി.എന്‍ അനില്‍ അധ്യക്ഷനായി. ചടങ്ങില്‍ നാടക രചയിതാവും സംവിധായകനും നടനുമായ ഇന്ദ്രന് മച്ചാട്, കലാശ്രീ പരമേശ്വരന് നമ്പീശന് എന്നിവരെ പി.കെ ബിജു എം.പി ആദരിച്ചു.
സീരിയല്‍ താരം സ്നേഹ ദിവാകരന് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പത്മിനിടീച്ചര്‍, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍, ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി.എസ്.നായര്‍, മാധ്യമ നാടക സിനിമ പ്രവര്ത്തകന് റഷീദ് എരുമപ്പെട്ടി, സി.ഒ.എ ജില്ലാ പ്രസിഡന്റും സി.സി.ടി.വി ഡയറക്ടറുമായ അമ്പലപ്പാട്ട് മണികണ്ഠന്, തിയ്യറ്റര്‍ എത്തിക്സ് സെക്രട്ടറി ടി.ജി ശ്യാംലാല്‍, ഇ.ചന്ദ്രന്, സതീഷ് ബാബു, ടി.വി അഷറഫ്, കെ.ഗിരീഷ്കുമാര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."