എ.ആര് നഗര്‍ പഞ്ചായത്തില്‍ ഭരണസമിതി അംഗങ്ങളെ പൂട്ടിയിട്ട് സമരം
മമ്പുറം: റോഡ് പ്രശ്നവുമായി ബന്ധപ്പെട്ട് എ.ആര് നഗര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഭരണസമിതി അംഗങ്ങളെ പൂട്ടിയിട്ട് സി.പി.എമ്മിന്റെ സമരം. ബോര്‍ഡ് യോഗം നടക്കുന്നതിനിടെ മണിക്കൂറുകളോളം ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പൂട്ടിയിട്ടു.
രാവിലെ ഒന്പതോടെയെത്തിയ സമരക്കാര്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ഗേറ്റ് പൂട്ടിയതിനു ശേഷം 10.30ന് യോഗം നടക്കുന്ന കോണ്‍ഫറന്‍സ് ഹാളിലെത്തി ഹാള്‍ പുറത്തേക്കു പൂട്ടിയിട്ടു. പ്രസിഡന്റടക്കമുള്ള യു.ഡി.എഫ് അംഗങ്ങളും16 യു.ഡി.ഫ് അംഗങ്ങളും അഞ്ച് ഇടതുപക്ഷ അംഗങ്ങളും സെക്രട്ടറിയും മറ്റു മൂന്ന് ഉദ്രോഗസ്ഥരുമാണ് ഇവിടെയുണ്ടായിരുന്നത്. പഞ്ചായത്ത് ഓഫിസും പുറത്തുനിന്നു പൂട്ടിയിയതിനാല് ഓഫിസ് ജീവനക്കാര്‍ക്കും പുറത്തിറങ്ങാനായില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ ഓട്ടിയസ് പദ്ധതി പ്രകാരം പത്താം വാര്‍ഡ് കാരച്ചിന പുത്തലത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. റോഡ് നന്നാക്കിയതില്‍ വന്ന ബാക്കി തുക മറ്റൊരു റോഡായ കാരച്ചിന-ചോലക്കുണ്ട്- കക്കാടംപുറം റോഡിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
യു.ഡി.എഫ് നേതാക്കളും ഭരണസമിതി അംഗങ്ങളും എസ്.പി, ഡിവൈ.എസ്.പി എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നു പൊലിസ് സമരക്കാരെ മാറ്റിയതിനു ശേഷം 3.30ഓടെയാണ് ഭരണസമിതി അംഗങ്ങള്‍ക്കു പുറത്തിറങ്ങാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."