സാമൂഹ്യപ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചു
പരപ്പനങ്ങാടി: സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലിസ് നടപടിയില്‍ പ്രതിഷേധം. പരപ്പനങ്ങാടിയിലെ തോട്ടത്തില്‍ അബ്ദുറഹീമിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്ത് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്ത റഹീമിനെ ഇന്നലെ ജാമ്യത്തിലിറക്കി.
എന്നാല്‍, രണ്ടാം റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്കുള്ള കോണ്‍ക്രീറ്റ് പാതയുടെ നിര്‍മാണത്തിനിടെ നഗരസഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഔദോഗിക കൃത്യനിര്‍വഹണത്തിന് തടസംനിന്നതായി നഗരസഭാ സെക്രട്ടറി രേഖാമൂലം നല്‍കിയ പരാതിയില്‍ പൊലിസ് കൈകൊണ്ട സ്വാഭാവികമാണെന്നു എസ്.ഐ ജിനേഷ് പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പു പൊലിസ് സ്റ്റേഷന്‍ വളപ്പിനകത്തെ ചീനി മരം മുറിച്ചുമാറ്റാന്‍ പൊലിസ് നടത്തിയ നടപടിയെ എതിര്‍ത്ത റഹീമിന്റെ നടപടി പൊലിസിനെ പ്രകോപിച്ചിരുന്നെന്നും പരപ്പനങ്ങാടി ബാറിലെ മനുഷ്യവകാശ ഇടപെടലുകള്‍ക്ക് നിയമസഹായം നല്‍കുന്നവര്‍ പറയുന്നു.
അറസ്റ്റില്‍ ഓട്ടോറിക്ഷാ തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, ആംആദ്മി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."