HOME
DETAILS
MAL
സന്തോഷ് ട്രോഫി നിയന്ത്രിക്കാന്‍ തൃശൂര്‍ സ്വദേശിയും
backup
January 16 2018 | 07:01 AM
തൃശൂര്‍: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ദേശീയ റഫറീസ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ തൃശൂര്‍ സ്വദേശിയും. എരുമപ്പെട്ടി എല്ക്കോടന് പറമ്പില്‍ സുബ്രഹ്മണ്യന്- ഭാര്‍ഗവി ദമ്പതികളുടെ മകന് സഞ്ജയ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സഞ്ജയ് നിരവധി സംസ്ഥാന ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. നാളെ മുതല്‍ ബംഗളൂരുവില്‍ വച്ച് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ പോരാട്ടങ്ങള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."