HOME
DETAILS
MAL
വേങ്ങര അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
backup
February 08 2017 | 06:02 AM
വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തോട് ചേര്‍ന്ന ഓഫിസിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഭണ്ഡാരത്തിനുള്ളിലേക്കു വലിയ കമ്പി കയറ്റി പൊളിച്ചാണ് പണം കവര്‍ന്നത്.
ഇന്നലെ രാവിലെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്നു വേങ്ങര പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്. രണ്ടു ദിവസം മുന്‍പു വലിയോറ ചിനക്കല്‍ ജുമാമസ്ജിദിനകത്തെ രണ്ടു സംഭാവനപ്പെട്ടികളും കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."