HOME
DETAILS

ഇങ്ങനെയെങ്കില്‍, കാട്ടില്‍ തീപിടിച്ചാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല!

  
backup
February 08 2017 | 07:02 AM

fire-on-story

നിലമ്പൂര്‍: കാട്ടുതീ തടയുന്നതിനു ഫയര്‍ലൈനുകള്‍ നിര്‍മിച്ചും ഫയര്‍ വാച്ചര്‍മാരെ നിയമിച്ചും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രതിരോധത്തിനു യാതൊരു ആധുനിക സംവിധാനങ്ങളുമില്ലാതെ വനംവകുപ്പ് ജീവനക്കാര്‍ നിസഹായാവസ്ഥയില്‍.


കാട്ടില്‍ തീ പടര്‍ന്നാല്‍ 90 ശതമാനം ഭാഗത്തും ഫയര്‍ഫോഴ്‌സിന് എത്തിച്ചേരാന്‍ കഴിയില്ല. പ്രധാന റോഡുകളുടെ സമീപമുള്ള വനമേഖലയില്‍ മാത്രമാണ് കാട്ടുതീ അണക്കാന്‍ ഫയര്‍ഫോഴ്‌സ് രക്ഷയ്‌ക്കെത്തുക. മറ്റു ഭാഗങ്ങളിലെല്ലാം പ്രാകൃത രീതിയില്‍തന്നെ വേണം തീയണക്കാന്‍. എന്നാല്‍, തീ ആളിപ്പടരുമ്പോഴുണ്ടാകുന്ന കാറ്റില്‍ മറ്റു മേഖകളിലേക്ക് തീ പടരുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.


സംസ്ഥാനത്തെതന്നെ പ്രധാന വനമേഖലകളിലൊന്നാണ് നിലമ്പൂര്‍. വന്യജീവികളുടെയും ജൈവസമ്പത്തുകളുടെയും കലവറകൂടിയാണ് നിലമ്പൂര്‍ കാട്. വനത്തിനുള്ളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കും കെട്ടിട സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാനും നബാര്‍ഡിന്റെ അടക്കം കോടിക്കണക്കിന് രൂപ വനംവകുപ്പ് ചെലവഴിക്കുമ്പോഴാണ് നിലമ്പൂര്‍ കാടുകളുടെ സംരക്ഷണത്തിനു നാമമാത്ര തുക നീക്കിവയ്ക്കുന്നത്. ഫയര്‍ വാച്ചര്‍മാരെ നിയമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് നിയമിക്കുന്നത്.


പന്തീരായിരം വനമേഖല ഉള്‍ക്കൊള്ളുന്ന എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് ഫയര്‍ വാച്ചര്‍മാരെയാണ് ഇക്കുറി കാട്ടുതീ തടയാന്‍ നിയമിച്ചത്. എന്നാല്‍, ഇവര്‍ക്ക് മുപ്പത് ദിവസം ജോലി ചെയ്താലും പതിനേഴ് ദിവസത്തെ വേതനമേ ലഭിക്കൂ. കുറഞ്ഞത് 25 ഫയര്‍ വാച്ചര്‍മാരെങ്കിലും ഉണ്ടെങ്കിലേ മൂലേപ്പാടം മുതല്‍ തോട്ടപ്പള്ളിവരെയും കോഴിപ്പാറ മുതല്‍ ആഢ്യന്‍പാറവരെയും വിസ്തൃതമായി കിടക്കുന്ന വനമേഖലയില്‍ നോട്ടംതന്നെ എത്തൂ. തീ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ലഘുയന്ത്രങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയൊന്നും ഇവര്‍ക്കു നല്‍കിയിട്ടുമില്ല.


മുന്‍ കാലങ്ങളില്‍ ഉണ്ടായ കാട്ടുതീ ജൈവസമ്പത്ത് പൂര്‍ണമായും നശിക്കുന്നതിനും ഇതുമൂലം വനത്തിനുളളിലെ നീരുറവവരെ നിലച്ചതും കാട്ടുതീ സാധ്യത വര്‍ധിപ്പിക്കുന്നു. നിലമ്പൂര്‍ സൗത്തിലെ പ്രധാന വനമേഖലയായ കരുളായി വനത്തിലും ഫയര്‍ വാച്ചര്‍മാരുടെ എണ്ണം നാമമാത്രമാണ്. കുറഞ്ഞത് ഓരോ വര്‍ഷവും കാട്ടുതീയില്‍ അന്‍പത് കോടിയിലേറെ രൂപയുടെ വനസമ്പത്താണ് കത്തിനശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago